Kottayam

വയോധികർ മാത്രമുള്ള വീട് നോക്കിവെക്കും; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ – notorious criminal shibu s nair caught

സംസ്ഥാനത്തുടനീളം നാൽപ്പത്തിരണ്ട് കേസുകളിൽ പ്രതിയാണ് ഷിബു

കുപ്രസിദ്ധ മോഷ്ടാവ് ഷിബു എസ്. നായർ കോട്ടയത്ത് പിടിയിൽ. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരെ ആക്രമിച്ച് പണവും സ്വർണവും തട്ടുന്ന കേസിലെ പ്രതിയാണ്. കഴിഞ്ഞ ദിവസം വാകത്താനം ഇന്ദിരനഗറിലെ ഒരു വീട്ടിൽ നടത്തിയ മോഷണ കേസിലാണ് പ്രതി അറസ്റ്റിലായത്. സംസ്ഥാനത്തുടനീളം നാൽപ്പത്തിരണ്ട് കേസുകളിൽ പ്രതിയാണ് ഷിബു.

വയോധികരായ സ്ത്രീകളാണ് പ്രതിയുടെ ഇരകൾ. റോഡരികിൽ നിൽക്കുന്ന സ്ത്രീകളോട് വഴി ചോദിക്കാനെന്ന വ്യാജേന എത്തി മാലപൊട്ടിച്ച് കടന്നുകളയും. ഒറ്റയ്ക്ക് താമസിക്കുന്നവരുടെ വീടുകൾ നിരീക്ഷിച്ച് വീട്ടിൽ കയറി മോഷണം നടത്തും. പലവിധത്തിൽ കുറ്റകൃത്യം ആസൂത്രണം ചെയ്താണ് ഓരോ മോഷണവും നടത്തുക.

അടൂരിലെ മോഷണ കുറ്റത്തിന് ജയിലിലായിരുന്ന പ്രതി ജനുവരി 28നാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസമാണ് വാകത്താനത്തെ വീട്ടിൽ എത്തി സ്വർണം മോഷ്ടിച്ചത്. നിരവധി സിസിടിവികൾ പരിശോധിച്ചതിൽ നിന്നാണ് വാകത്താനം പോലീസ് പ്രതിയിലേക്ക് എത്തിയത്. പൂർണമായും അക്രമാസക്തനായ പ്രതി പോലീസ് സ്റ്റേഷനുളളിൽ സ്വയം പരിക്കേൽപ്പിക്കാനും ശ്രമിച്ചു. ഇയാളുടെ കൈയ്യിലുണ്ടായിരുന്ന കത്തിയും പോലീസ് പിടിച്ചെടുത്തു.

STORY HIGHLIGHT: notorious criminal shibu s nair caught