Celebrities

നാല് ആണുങ്ങളുള്ള വീട്ടിലെ ഒരേ ഒരു ഹീറോയിന്‍ ; ഭാര്യയ്ക്ക് വനിത ദിനം ആശംസിച്ച് ഷാജി കൈലാസ്; പോസ്റ്റ് വൈറൽ | Shaji Kailas

ഷാജി കൈലാസിന്റെ വീട്ടില്‍ നാല് ആണുങ്ങള്‍ക്കിടയിലുള്ള ഏക സ്ത്രീ സാന്നിധ്യമാണ് ആനി

ഇന്ന് ലോക വനിതാ ദിനമാണ്. താര സംഘടനയായ അമ്മയടക്കം കേരളത്തില്‍ പലയിടത്തും ഇന്ന് ആഘോഷങ്ങള്‍ ഉണ്ടായിരുന്നു. ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ത്രീകള്‍ക്ക് ആശംസകള്‍ അറിയിച്ച് സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തി. ഭാര്യ ആനിയ്ക്ക് ആശംസകള്‍ അറിയിച്ച് സംവിധായകന്‍ ഷാജി കൈലാസ് പങ്കുവച്ച ഫോട്ടോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഷാജി കൈലാസിന്റെ വീട്ടില്‍ നാല് ആണുങ്ങള്‍ക്കിടയിലുള്ള ഏക സ്ത്രീ സാന്നിധ്യമാണ് ആനി. മൂന്ന് ആണ്‍മക്കളും ഷാജി കൈലാസും അടങ്ങുന്ന തന്റെ കുടുംബത്തെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് ആനി എന്നും സംസാരിക്കാറുള്ളത്. ആനിയുടെ ഒരു മനോഹരമായ ഫോട്ടോയ്‌ക്കൊപ്പമാണ് ഷാജി കൈലാസിന്റെ വനിത ദിന പോസ്റ്റ്.

‘ഒരു സ്ത്രീ സ്വയം അറിയാതെ, അവകാശപ്പെടാതെ, സ്വയം നിലകൊള്ളുന്ന ഓരോ തവണയും അവള്‍ എല്ലാ സ്ത്രീകള്‍ക്ക് വേണ്ടിയും നിലകൊള്ളുന്നു. എല്ലാ വനിതകള്‍ക്കും വനിത ദിന ആശംസകള്‍’ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ഷാജി കൈലാസ് കുറിച്ചത്.താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തിയ ആനിയോട് ഷാജി കൈലാസിന് പ്രണയം തോന്നുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.

വിവാഹത്തിന് ശേഷം ആനി പൂര്‍ണമായും അഭിനയത്തില്‍ നിന്ന് അകലം പാലിച്ചു. ഏറെ കാലം ആനിയുടെ ഒരു വിവരവും ഇല്ലായിരുന്നു. പിന്നീട് ആനീസ് കിച്ചണ്‍ എന്ന ഷോയിലൂടെ മിനിസ്‌ക്രീനിലെത്തിയ നടി അതിലൂടെ സജീവമായി.
content highlight: Shaji Kailas