Celebrities

‘മക്കള്‍ കണ്ടവന്റെ കൂടെ പോകുന്നുണ്ടല്ലോ എന്നാണ് ചിലരെന്നോട് പറയുന്നത്; എനിക്ക് യാതൊരു കുഴപ്പവുമില്ല’: കൃഷ്ണ കുമാർ | krishna-kumar-opens-up-about-social-media-comments

ഇഷ്ടമുള്ള വസ്ത്രം ധരിച്ചും ഇഷ്ടമുള്ള ഭക്ഷണം കഴിച്ചും യാത്രകള്‍ ചെയ്തും അവരുടെ ജീവിതം ആഘോഷമാക്കുകയാണ് ഓരോരുത്തരും

1994 ലാണ് കൃഷ്ണ കുമാറും സിന്ദുവും വിവാഹിതരാവുന്നത്. തൊട്ടടുത്ത വര്‍ഷം മൂത്തമകള്‍ അഹാനയ്ക്ക് ജന്മം കൊടുത്തു. ശേഷം അധികം വൈകാതെ തന്നെ ഓരോ പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ച് കൊണ്ടേയിരുന്നു. അങ്ങനെ നാല് പെണ്‍മക്കളുടെ മാതാപിതാക്കളായി താരദമ്പതിമാര്‍ മാറി. ഇന്ന് എല്ലാവരും യൂട്യൂബ് ചാനലുകളിലും സജീവമാണ്. ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ളതിനാല്‍ അതിലൂടെ വരുമാനം കണ്ടെത്താനും താരപുത്രിമാര്‍ക്ക് സാധിക്കുന്നുണ്ട്.

മാത്രമല്ല ഇഷ്ടമുള്ള വസ്ത്രം ധരിച്ചും ഇഷ്ടമുള്ള ഭക്ഷണം കഴിച്ചും യാത്രകള്‍ ചെയ്തും അവരുടെ ജീവിതം ആഘോഷമാക്കുകയാണ് ഓരോരുത്തരും. കുടുംബജീവിതം ആഗ്രഹിക്കുന്നതിനാല്‍ മകള്‍ ദിയ കൃഷ്ണ മാത്രം വിവാഹിതയാവാന്‍ തീരുമാനിക്കുകയായിരുന്നു. മൂത്തസഹോദരി അഹാനയ്ക്ക് മുന്‍പ് തന്നെ ദിയ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു. വൈകാതെ താരകുടുംബത്തിലെ പേരക്കുട്ടിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് താരങ്ങള്‍.

മൂത്തമകള്‍ അഹാന മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി വളര്‍ന്നു. രണ്ടാമത്തെ മകള്‍ വിവാഹിതയായെങ്കിലും സ്വന്തമായി ബിസിനസ് നടത്തി രക്ഷപ്പെട്ടു.

ഇളയകുട്ടികളും അവരുടേതായ രീതികളില്‍ പ്രശസ്തിയിലേക്ക് വളര്‍ന്നിരിക്കുകയാണ്. എന്നാല്‍ കൂട്ടുകാരുടെ കൂടെ കറങ്ങി നടക്കുന്നതിന്റെ പേരിലും ഇഷ്ടത്തിന് ജീവിക്കുന്നത് ഇഷ്ടപ്പെടാതെയും താരപുത്രിമാര്‍ക്ക് നേരെ വ്യാപകമായ സൈബര്‍ അക്രമണങ്ങള്‍ നേരിടേണ്ടതായി വന്നിരുന്നു. വിവാഹത്തിന് മുന്‍പ് രണ്ടാമത്തെ മകള്‍ ദിയ കാമുകനായ അശ്വിനൊപ്പം വിദേശത്ത് അടക്കം പോയത് ചൂണ്ടി കാണിച്ചും ചിലര്‍ സംസാരിച്ചു.

‘നിങ്ങളുടെ മക്കള്‍ കണ്ടവന്റെ കൂടെ പോകുന്നുണ്ടല്ലോ എന്നാണ് ചിലരെന്നോട് പറയുന്നത്. എന്റെ മക്കളങ്ങനെ പോകുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവുമില്ല. എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രവൃത്തി അവരാരും ചെയ്യുന്നില്ല. അവര്‍ എവിടെ പോകുന്നു, എന്തിന് പോകുന്നു എന്നതൊക്കെ അവരുടെ ഇഷ്ടമാണ്. പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ അത് അവരുടെ ഇഷ്ടമാണ്. അതില്‍ നമ്മുടെ യാതൊരു അഭിപ്രായവും വേണ്ട. പിന്നെ ഇന്ന കാര്യങ്ങളൊക്കെയുണ്ട്, അത് നോക്കണമെന്ന് മാത്രം നമ്മള്‍ പറഞ്ഞ് കൊടുക്കും.

വലിയ ന്യായം പറയുന്ന വേന്ദ്രന്മാരെ പിടിക്കുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഞാന്‍ നല്ലവനാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ പറയാന്‍ ആഗ്രഹിക്കുന്നുമില്ല. കാരണം ഈ നല്ലത്, ചീത്ത എന്നൊക്കെ ഡിഫൈാന്‍ ചെയ്യുന്നുണ്ടല്ലോ. അതില്‍ എന്താ നല്ലത്, എന്താ ചീത്ത എന്നത് ഓരോരുത്തരെയും അനുസരിച്ചിരിക്കും. ഓരോ ആളുകളുടെയും കാഴ്ചപ്പാട് അനുസരിച്ചാവും.

പ്രായവും അതിലൊരു ഘടകമാണ്. പ്രായം ചെന്ന പഴയ ആളുകള്‍ക്ക് അവര്‍ വളര്‍ന്ന രീതി വെച്ച് നോക്കുമ്പോള്‍ ഇതൊക്കെ തെറ്റായിട്ട് തോന്നിയേക്കാം. ഞാന്‍ അവരെയൊന്നും എതിര്‍ക്കാനില്ല. പക്ഷേ ഇന്ന് ഓവറായി എഴുതുന്നവരുണ്ടല്ലോ, അവരാണ് അപകടകാരികളെന്ന് പറയുകയാണ്,’ കൃഷ്ണ കുമാര്‍.

content highlight: krishna-kumar-opens-up-about-social-media-comments