ചെന്നൈ :തമിഴ് സിനിമയിലെ ഒരു മുൻനിര നടനാണ് ശിവകാർത്തികേയൻ. 2013-ൽ പുറത്തിറങ്ങിയ ‘വരുത്തപടാത്ത വാലിബർ സംഘം’ എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. തുടർന്ന്, പൊൻറാം സംവിധാനം ചെയ്ത് ശിവകാർത്തികേയനെ നായകനാക്കി 2016-ൽ പുറത്തിറങ്ങിയ ‘രജനിമുരുകൻ’ എന്ന ചിത്രവും ഹിറ്റായിരുന്നു. അവരുടെ മൂന്നാമത്തെ കൂട്ടുകെട്ടായ ‘സീമരാജ’ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല.തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി ഒടുവില്‍ വന്നതാണ് അമരൻ. അമരൻ 2024ല്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയോളം നേടിയിരുന്നു.
നടൻ ശിവകാർത്തികേയൻ അഭിനയിച്ച 2016 ലെ ഹിറ്റ് ചിത്രം ‘രജനിമുരുകൻ’ വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് . പൊൻറാമാണ് രജനിമുരുകൻ സംവിധാനം ചെയ്‍തത്. തിരക്കഥ എഴുതിയതും പൊൻറാം ആണ്. ബാലസുബ്രഹ്‍മണ്യമാണ് രജനിമുരുഗന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. കീര്‍ത്തി സുരേഷ് നായികയായ ചിത്രത്തില്‍ സൂരി, സമുദ്രകകനി, അച്യുത് കുമാര്‍, ധീപ രാമാനുജം, മനോബാല, നമോ നാരായണ, വേല രാമമൂര്‍ത്തി, സുബ്രഹ്‍മണ്യപുരം രാജ, മീന, ബാവൻ അനേജ, നാടോടികള്‍ ഗോപാല്‍, ഗജരാജ്, ദര്‍ശൻ തുടങ്ങിയവരും വേഷമിട്ടു.കീർത്തി സുരേഷ്, സൂരി, രാജ്കിരൺ, സമുദ്രക്കനി എന്നിവർ അഭിനയിച്ച ഈ ചിത്രത്തിന് ഇമ്മാൻ സംഗീതം നൽകിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നു.
ഈ സാഹചര്യത്തിൽ ‘രജനി മുരുകൻ’ ചിത്രം 14-ന് വീണ്ടും റിലീസ് ചെയ്യുമെന്ന് നിർമ്മാണ കമ്പനിയായ തിരുപ്പതി ബ്രദേഴ്‌സ് പ്രഖ്യാപിച്ചു. അമരന്റെ വൻ വിജയത്തിന് ശേഷം ശിവകാർത്തികേയൻ ഇപ്പോൾ പരാശക്തി, മദാരസി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുന്നു.
CONTENT HIGHLIGHT :actor-sivakarthikeyan-starrer-hit-film-rajinimurugan-re-release-update