Movie News

ബ്ലോക്ബസ്റ്റർ ചിത്രം ഡ്രാഗൺ ഒടിടിയിലെത്തുന്നു, എവിടെ എപ്പോൾ കാണാം?

തിയറ്റർ റിലീസിൽ ഒരുപാട് ശ്രദ്ധ നേടിയ ചിത്രം ഒടിടിയിലും വമ്പൻ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രദീപ് രംഘനാഥൻ നായകനായെത്തിയ അശ്വിൻ മാരിമുത്തുവിന്‍റെ സംവിധാനത്തിലെത്തിയ ചിത്രമാണ് ഡ്രാഗൺബ്ലോക്ബസ്റ്റർ വിജയംനേടി ചിത്രം പ്രദർശനം തുടരുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് 127 കോടിയിലധികം രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നേടിയത്.ഇപ്പോഴിതാ ഡ്രാഗണിന്‍റെ ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുന്നതിന്‍റെ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

‘ലവ് ടുഡേ’ എന്ന ചിത്രത്തിനു ശേഷം പ്രദീപ് രംഗനാഥൻ നായകനാകുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായികയായെത്തുന്നത്. കയദു ലോഹർ, മിസ്കിൻ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ.എസ്. രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്‌തത്‌.

ഫെബ്രുവരി 21ന് തിയറ്ററിലെത്തിയ ചിത്രം മാർച്ച് 28ന് ഒ.ടി.ടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. നെറ്റ്ഫ്ലിക്സാണ് ഡ്രാഗണിന്‍റെ ഒ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയത്. തിയറ്റർ റിലീസിൽ ഒരുപാട് ശ്രദ്ധ നേടിയ ചിത്രം ഒടിടിയിലും വമ്പൻ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

CONTENT HIGHLIGHT : dragon-ott-release-date-and-platform-netflix