Kerala

കാണിക്കവഞ്ചികള്‍ മാത്രം തല്ലിപ്പൊട്ടിച്ച് കവരുന്ന മോഷ്ടാവ് പിടിയിൽ – thiruvallam temple theft arrest

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ മാത്രം തല്ലിപ്പൊട്ടിച്ച് പണം കവരുന്ന യുവാവിനെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. കോവളം ധര്‍മശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ പൊട്ടിച്ച് പണം കവര്‍ന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. മുട്ടത്തറ ശിവഗംഗയില്‍ താമസിക്കുന്ന അഭിഷേകിനെ ആണ് പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഒരുവര്‍ഷം മുന്‍പ് വാഴമുട്ടം തുപ്പനത്തുകാവില്‍ പട്ടാപ്പകലെത്തി ക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്ന കാണിക്കവഞ്ചി എടുത്ത് രക്ഷപ്പെട്ടിരുന്നു. ഇത്തരത്തില്‍ നാലിലധികം ക്ഷേത്രങ്ങളില്‍ ഇയാള്‍ കാണിക്കവഞ്ചി തകര്‍ക്ക് പണം കവര്‍ന്നിരുന്നുവെന്ന് തിരുവല്ലം എസ്.എച്ച്.ഒ. ജെ. പ്രദീപ് പറഞ്ഞു.

STORY HIGHLIGHT: thiruvallam temple theft arrest