കൊല്ലം:കൊല്ലത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങിയിരിക്കുകയാണ്. പ്രായപരിധി നിബന്ധന കാരണം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവായിരിക്കുകയാണ് മുതിര്‍ന്ന നേതാവായ ഗോപി കോട്ടമുറിക്കല്‍.
ഈ സാഹചര്യത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന സംഘടന പ്രവര്‍ത്തനത്തിന്റെ ഓര്‍മ്മകള്‍ വൈകാരികത തുളുമ്പുന്ന വരികളിലൂടെ കുറിച്ചിരിക്കുകയാണ് ഗോപി കോട്ടമുറിക്കല്‍.
ഗോപി കോട്ടമുറിക്കല്‍ കുറിച്ചതിങ്ങനെ
നാലു ദിവസങ്ങള്‍ !
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും
അനുഭവികള്‍ക്കും
C P I ( M ) നെ സ്‌നേഹിക്കുന്ന
അനേകായിരം സാധാരണക്കാര്‍ക്കും
ആദ്മ വിശ്വാസവും
പ്രത്യാശയും നല്‍കുന്ന
കൊല്ലം സംസ്ഥാന സമ്മേളനം .
ഞങ്ങള്‍
75 വയസ്സ് പിന്നിട്ട ഒരു നിര സഖാക്കള്‍
സംസ്ഥാന കമ്മിറ്റിയില്‍
നിന്നും ഒഴിവായി!
ഇതൊരു പുതിയ കാര്യമല്ല .
മുന്‍ മന്ത്രിയും അറിയപ്പെടുന്ന
പാര്‍ട്ടി നേതാവും ആയ A K ബാലനും
സ്റ്റേറ്റ് സെക്രട്ടറിയറ്റ് അംഗം
ആയ ആനാവൂര്‍ നാഗപ്പന്‍ എന്തിനേറെ
മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിക്കൂടിയായ സ ശ്രീമതി ടീച്ചര്‍ മുതല്‍ ഞാന്‍ വരെ
ഒഴിവായി.
മുമ്പ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടു എന്ന കേട്ടപ്പോഴേ
സന്തോഷം തോന്നിയ ഒരാളാണ് ഞാന്‍.
കാരണം
മറ്റേതൊരു പാര്‍ട്ടിയെക്ക്കളും അനവധി വിദ്യാ സമ്പന്നരായ
ചെറുപ്പക്കാര്‍ ഏതു
ചുമതലയും വഹിക്കാന്‍ പ്രാപ്തരായവര്‍
എന്റെ ഈ പാര്‍ട്ടിയിലുണ്ട് .
അമ്പത് അമ്പത്തഞ്ച് വര്‍ഷങ്ങള്‍
ജീവിതം മുഴുവനും
പാര്‍ട്ടിക്കുവേണ്ടി സമര്‍പ്പിച്ചവരില്‍
ചിലര്‍ക്കെങ്കിലും
പാര്‍ട്ടി പദവികള്‍ വിട്ടു പോരുമ്പോള്‍
ചെറിയൊരു നൊമ്പരം
ഉള്ളിന്റെ ഉള്ളില്‍ ഉണ്ടാവാം .
സാരമില്ലെന്നെ ഇത് നല്ലതിന് വേണ്ടിയാണ്.
വളരട്ടെ നമ്മുടെ പാര്‍ട്ടി.
പുതിയത് ആയി പാര്‍ട്ടി ചുമതലയില്‍ വരുന്ന സഖാക്കള്‍ക്ക്
പുതിയ കാഴ്ചപ്പാടും പുത്തന്‍ അറിവുകളും
നമ്മളെക്കാള്‍ ഉണ്ട്.
അവര്‍ക്ക് പിന്നില്‍ നമ്മള്‍
നിക്കണം വലിയ കരുത്തോടെ നമ്മുടെ
പാര്‍ട്ടി വളരും.
നമ്മുടെ പ്രിയങ്കരനായ മുഖ്യമന്ത്രി
ഈ സമ്മേളനത്തില്‍ അവതരിപ്പിച്ച
അനവധി സഖാക്കളുടെ ചര്‍ച്ചകള്‍ക്കും
വിശകലനങ്ങള്‍ക്കും വിധേയമാക്കിയ
ഒടുവില്‍
ഊതികാച്ചിയ പൊന്നു പോലെ
രൂപപ്പെടുത്തിയ രേഖയുണ്ടല്ലോ
‘ നവ കേരളത്തിന്റെ പുതൂ വഴികള്‍’
ഇതു സ്വന്തം കാലില്‍ നിന്നു
നമ്മുടെ നാടിനെ രക്ഷിക്കാനുള്ള
വഴികാട്ടിയാണ് . ഈ വഴിയിലൂടെ
ചെങ്കോടിയെന്തി നമുക്ക് ഒന്നിച്ച് നീങ്ങാം