സംവിധായിക ഫര്‍സാന പി. ഒരുക്കുന്ന സിനിമയായ ”മുംത”യുടെ ചിത്രീകരണം പൂര്‍ത്തിയായി. ഫെബ്രുവരി 17, 2025 മുതല്‍ കാസര്‍ഗോഡ് ജില്ലയിലെ വിവിധ ലൊക്കേഷനുകളിലായി ചിത്രം ഷൂട്ട് ചെയ്തു വരികയായിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ എല്ലാ സാങ്കേതിക വിഭാഗങ്ങളിലും പ്രധാന ചുമതല വഹിക്കുന്നത് സ്ത്രീകളാണ് എന്ന പ്രത്യേകതയുണ്ട്.
ആദ്യദിന ചിത്രീകരണത്തിന്റെ ലൊക്കേഷനായ കാസര്‍ഗോഡ് ജില്ലയിലെ ബേള ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി (ട്രൈബ് ) മുതല്‍ അവസാന ദിനം വരെ ഷൂട്ടിംഗ് നടന്ന ലൊക്കേഷന്‍ ആയ പുത്രകല ഹില്‍സ് വരെയായി ജില്ലയുടെ ഭൂമിക ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. കാസര്‍ഗോഡുകാരിയായ സംവിധായികയുടെ സിനിമയില്‍ കാസര്‍ഗോഡിന്റെ സാമൂഹിക സാംസ്‌കാരിക സവിശേഷതകള്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിനിമയുടെ ഛായാഗ്രാഹണം ഫൗസിയ ഫാത്തിമ, ലൈന്‍ പ്രൊഡ്യൂസര്‍ രത്തീന, ആര്‍ട്ട് ഡയറക്ടര്‍ ദുന്ദു രഞ്ജീവ്, ചിത്രസംയോജനം വീണ ജയപ്രകാശ് തുടങ്ങി എല്ലാ സാങ്കേതിക മേഖലകളും നയിക്കുന്നത് സ്ത്രീകളാണെന്ന് സംവിധായിക ഫര്‍സാന പി. പറഞ്ഞു. മുംത എന്നു പേരായ ഒരു കൗമാരക്കാരി പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സംസ്ഥാന സര്‍ക്കാരിന്റെ വനിതകളുടെ സംവിധാനത്തിലുള്ള സിനിമ പദ്ധതി പ്രകാരം കെ എസ് എഫ് ഡി സി നിര്‍മ്മിക്കുന്ന ആറാമത്തെ ചലച്ചിത്രമാണ് ‘മുംത’.
CONTENT HIGH LIGHTS; The shooting of ‘Mumtha’, produced by KSDC, has been completed: Women are playing a key role in all the technical aspects of the film