അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സോഷ്യല്‍ പോലീസിംഗ് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 10, 11തീയതികളില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയംപ്രതിരോധ പരിശീലനപരിപാടി, ജ്വാല 3.0 സംഘടിപ്പിക്കുന്നു. പോലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നല്‍കുന്നത്.
കേരളത്തിലെ 20 പോലീസ് ജില്ലകളിലും സൗജന്യമായി നല്‍കുന്ന പരിശീലനമാണിത്. രണ്ട് ദിവസവും രാവിലെ ഒന്‍പതര മണി, 11 മണി, ഉച്ചയ്ക്ക് ശേഷം രണ്ട് മണി, നാലു മണി എന്നിങ്ങനെ നാലു ബാച്ചുകളിലാണ് പരിശീലനം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ QR കോഡ് സ്കാന്‍ ചെയ്ത് പേര് രജിസ്റ്റര്‍ ചെയ്യണം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷവും കേരള പോലീസ് ഇത്തരം പരിപാടി സംഘടിപ്പിച്ചിരുന്നു.
ജ്വാല 3.0 സ്വയംപ്രതിരോധ പരിശീലനപരിപാടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2330768 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
വിവിധ ജില്ലകളിലെ പരിശീലനകേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
തിരുവനന്തപുരം സിറ്റി
10.03.2025ന് എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട്, പൂജപ്പുര & ഗവണ്‍മെന്‍റ് വനിതാ പോളിടെക്നിക്ക്, നീറമണ്‍കര.
11.03.2025ന് ഗോള്‍ഡന്‍ ജൂബിലീ ആഡിറ്റോറിയം, കാര്യവട്ടം ക്യാമ്പസ്.
തിരുവനന്തപുരം റൂറല്‍
10.03.2025ന് നിലയ്ക്കാമുക്ക് കൊച്ചാസ് ഹാള്‍, കടയ്ക്കാവൂര്‍.
11.03.2025ന് മൈതാനം വര്‍ഷമേഘ ഓഡിറ്റോറിയം, വര്‍ക്കല
10.03.2025ന് സ്വരാജ് ആഡിറ്റോറിയം, കൊട്ടാരക്കര.
11.03.2025ന് ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, ചിറ്റുമല.
പത്തനംതിട്ട
10.03.2025ന് ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളേജ് മണക്കാല, അടൂര്‍ & സെന്‍റ് തോമസ് കോളേജ്, റാന്നി.
11.03.2025ന് മൗണ്ട് സിയോണ്‍ കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസ്, കടമ്മനിട്ട.
എറണാകുളം സിറ്റി
10.03.2025ന് മെഡിക്കല്‍ ട്രസ്റ്റ് നേഴ്സിങ് കോളേജ്, ഇരുമ്പനം & രാജഗിരി എന്‍ജിനീയറിങ് കോളേജ്, കാക്കനാട്.
11.03.2025ന് സ്റ്റുഡന്‍റ് അമിനിറ്റി സെന്‍റര്‍, കുസാറ്റ് & ലിസി കോളേജ് ഓഫ് ഫാര്‍മസി, ആലിന്‍ച്ചുവട്.
എറണാകുളം റൂറല്‍
10.03.2025ന് ജയ് ഭാരത് കോളേജ് അറക്കപ്പടി, പെരുമ്പാവൂര്‍.
11.03.2025ന് യു.സി കോളേജ്, ആലുവ.
പാലക്കാട്
10.03.2025ന് പഞ്ചായത്ത് കല്യാണമണ്ഡപം, പറളി & സദനം കുമാരന്‍ കോളേജ്, പത്തിരിപ്പാല.
11.03.2025ന് പഞ്ചായത്ത് കല്യാണമണ്ഡപം അകത്തേത്തറ & എസ്.ഐ എം.ഇ.റ്റി നഴ്സിംഗ് കോളേജ്, മലമ്പുഴ.
മലപ്പുറം
10.03.2025ന് എം.എസ്.പി കമ്മ്യൂണിറ്റി ഹാള്‍, മലപ്പുറം.
11.03.2025ന് അലങ്കാര്‍ ആഡിറ്റോറിയം, പട്ടാമ്പി, പെരിന്തല്‍മണ്ണ.
വയനാട്
10.03.2025ന് മേരി മാതാ കോളേജ്, മാനന്തവാടി & ഗവണ്‍മെന്‍റ് കോളേജ് മാനന്തവാടി.
11.03.2025ന് എന്‍.എം.എസ്.എം കോളേജ്, കല്‍പ്പറ്റ, കേരള വെറ്റിനറി ആന്‍ഡ് & ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി, പൂക്കോട് & ഗവണ്‍മെന്‍റ് താലൂക്ക് ഹോസ്പിറ്റല്‍, സുല്‍ത്താന്‍ ബത്തേരി.
കാസര്‍ഗോഡ്
10.03.2025ന് സാനിബ് മെമ്മോറിയല്‍ ബി.എഡ് സെന്‍റര്‍, കോളേജ് ആഡിറ്റോറിയം, ചേര്‍ക്കല.
11.03.2025ന് എസ്.എന്‍.ഐ.റ്റി.ഇ നീലേശ്വര്‍, കോളേജ് ആഡിറ്റോറിയം, പടനേക്കാട്.
CONTENT HIGH LIGHTS; Jwala 3.0: Police’s free women’s self-defense training program on March 10th and 11th