അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസിന്റെ ആഭിമുഖ്യത്തില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ത്രിദിന അഖിലേന്ത്യ അന്തര്‍ സര്‍വ്വകലാശാല ശരീര സൗന്ദര്യ (ബെസ്റ്റ് ഫിസിക്ക്) ചാമ്പ്യന്‍ഷിപ്പില്‍ (പുരുഷ വിഭാഗം) 61 പോയിന്റോടെ കാലിക്കറ്റ് സര്‍വ്വകലാശാല ഓവറോള്‍ കിരീടം നേടി. 40 പോയിന്റ് നേടിയ സാവിത്രിഭായ് ഫുലെ, പൂനെ യൂണിവേഴ്‌സിറ്റി റണ്ണേഴ്‌സ് അപ് ആയി.
35 പോയിന്റ് നേടിയ മണിപ്പൂര്‍ യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനത്ത് എത്തി. ‘ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സ്’ വിഭാഗ ത്തില്‍ 85 കിലോ ഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കര്‍ണാടക് യൂണിവേഴ്‌സിറ്റി ധര്‍വാഡിലെ അമാന്‍ റഫീഖ് ഷെയ്ഖ് മിസ്റ്റര്‍ യൂണിവേഴ്‌സിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടു. 88 യൂണിവേഴ്‌സിറ്റികളില്‍ നിന്നായി 301 മത്സരാര്‍ത്ഥികളും 150 ഒഫീഷ്യല്‍സും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. 22 അംഗ ജഡ്ജിംഗ് പാനലാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്. അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ടി. വി. പോളിയായിരുന്നു ജഡ്ജിംഗ് പാനല്‍ ചെയര്‍മാന്‍.
എട്ട് ശരീരഭാര വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളുടെ ഫലങ്ങള്‍
- 60 കിലോ ഗ്രാം വിഭാഗം
ഒന്നാം സ്ഥാനം : മജും പ്രതിക് മധുകര്‍ (ശിവാജി യൂണിവേഴ്‌സിറ്റി)
രണ്ടാം സ്ഥാനം : ഇര്‍ഫാന്‍ എം. കെ. (മഹാത്മാഗാന്ധി സര്‍വ്വകലാശാല)
മൂന്നാം സ്ഥാനം : ശ്യാം ദേവ് എം. എസ്. (യെനപ്പോയ സര്‍വ്വകലാശാല)
- 65 കിലോ ഗ്രാം വിഭാഗം
ഒന്നാം സ്ഥാനം : അതുല്‍ വി. എസ്. (കേരള യൂണിവേഴ്‌സിറ്റി)
രണ്ടാം സ്ഥാനം : ബോറിഡേ പന്‍ഡാരിനാഥ് (സാവിത്രിഭായ് ഫുലെ പൂനെ യൂണിവേഴ്‌സിറ്റി)
മൂന്നാം സ്ഥാനം : മുഹ്ദ് മുസമ്മിള്‍ (ഒസ്മാനിയ യൂണിവേഴ്‌സിറ്റി)
- 70 കിലോ ഗ്രാം വിഭാഗം
ഒന്നാം സ്ഥാനം : ഭാഗഡേ ഗണേഷ് നാരായണ്‍ (സാവിത്രിഭായ് ഫുലെ പൂനെ യൂണിവേഴ്‌സിറ്റി)
രണ്ടാം സ്ഥാനം : പി. എച്ച്. അരുണ്‍ മീത്തേയ് (മണിപ്പൂര്‍ യൂണിവേഴ്‌സിറ്റി)
മൂന്നാം സ്ഥാനം : മൊഹമ്മദ് ആഷിഖ് എസ്. (അണ്ണാ യൂണിവേഴ്‌സിറ്റി)
- 75 കിലോ ഗ്രാം വിഭാഗം
ഒന്നാം സ്ഥാനം : ഓംകാര്‍ തനാജി പടേക്കര്‍ (സഞ്ജയ് ഘോദാവത് യൂണിവേഴ്‌സിറ്റി)
രണ്ടാം സ്ഥാനം : നിയാസ് സി. കെ. (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)
മൂന്നാം സ്ഥാനം : സത്യവ്രത് (വി ബി എസ് പൂര്‍വ്വാഞ്ചല്‍ യൂണിവേഴ്‌സിറ്റി)
- 80 കിലോ ഗ്രാം വിഭാഗം
ഒന്നാം സ്ഥാനം : എല്‍. നോംഗ്താംഗ് സിംഗ് (മണിപ്പൂര്‍ യൂണിവേഴ്‌സിറ്റി)
രണ്ടാം സ്ഥാനം : ഡി. മദന്‍ കൃഷ്ണന്‍ (യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസ്)
മൂന്നാം സ്ഥാനം : ഇഷാന്‍ അലി (എല്‍ ടി എസ് യൂണിവേഴ്‌സിറ്റി, പഞ്ചാബ്)
- 85 കിലോ ഗ്രാം വിഭാഗം
ഒന്നാം സ്ഥാനം : അമാന്‍ റഫീഖ് ഷെയ്ഖ് (കര്‍ണാടക് യൂണിവേഴ്‌സിറ്റി ധര്‍വാഡ്)
രണ്ടാം സ്ഥാനം : സര്‍ഫരാജ് ഖാന്‍ (എം ജി എസ് യൂണിവേഴ്‌സിറ്റി)
മൂന്നാം സ്ഥാനം : മൊഹമ്മദ് മുര്‍ഷിദ് (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)
- 90 കിലോ ഗ്രാം വിഭാഗം
ഒന്നാം സ്ഥാനം : കിഷന്‍ (മാംഗ്‌ളൂര്‍ യൂണിവേഴ്‌സിറ്റി)
രണ്ടാം സ്ഥാനം : മൊഹമ്മദ് ഫാസില്‍ എം. (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)
മൂന്നാം സ്ഥാനം : മൊഹമ്മദ് സാഹിബ് ലിയാഖത്തലി ദൊങ്കാരഗേ (റാണി ചെന്നമ്മ യൂണിവേഴ്‌സിറ്റി)
- 95 കിലോ ഗ്രാം വിഭാഗം
ഒന്നാം സ്ഥാനം : സാനിഫ് ടി. കെ. (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)
രണ്ടാം സ്ഥാനം : ആശിഷ് (എല്‍ ടി എസ് യൂണിവേഴ്‌സിറ്റി, പഞ്ചാബ്)
മൂന്നാം സ്ഥാനം : ഷബാസ് അലി ഖാന്‍ (എം ജെ പി ആര്‍ യൂണിവേഴ്‌സിറ്റി)
സമ്മാനദാനം വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി നിര്‍വ്വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസ്സി മാത്യു, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, കാലിക്കറ്റ് സര്‍വ്വകലാശാല കായിക പഠന വിഭാഗം മേധാവി ഡോ. സക്കീര്‍ ഹുസൈന്‍ വി. പി., ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കായിക പഠന വിഭാഗം മേധാവി പ്രൊഫ. ദിനു എം. ആര്‍., അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് നിരീക്ഷകന്‍ ഡോ. ജോ ജോസഫ്, ഇന്ത്യന്‍ ബോഡി ബില്‍ഡേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ചേതന്‍ പട്ടാരെ, അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ടി. വി. പോളി, കേരള ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ആനന്ദന്‍, സെക്രട്ടറി എം. കെ. കൃഷ്ണകുമാര്‍, പ്രൊഫ. വില്‍ഫ്രഡ് വാസ്, ജോയിന്റ് രജിസ്ട്രാര്‍ സുഖേഷ് കെ. ദിവാകര്‍ എന്നിവര്‍ പങ്കെടുത്തു.
CONTENT HIGH LIGHTS; All India Inter University Best Physique (Men) Championship: Calicut University wins overall title; Aman Rafiq Sheikh Mr. University