മിനി സ്‌ക്രീനിലെ പകരക്കാരില്ലാത്ത താരജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയ്‍യും. ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഇവർക്ക് സോഷ്യൽ മീഡിയയിലടക്കം ആരാധകർ നിരവധിയാണ്. ഇരുവരുടെയും മകളാണ് ധ്വനി. കുടുംബ വിശേഷങ്ങളെല്ലാം ഇരുവരെയും സമൂഹമാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൾക്കൊപ്പമുള്ള രസകരമായ വീഡിയോയുമായി എത്തിയിരിക്കുകയാണ് മൃദുലയും യുവയും.
മകൾ ധ്വനി മൃദുലയ്ക്ക് മേക്കപ്പ് ചെയ്യുന്നതാണ് പുതിയ വ്ളോഗ്. ഇതൊരു തമാശയ്ക്കു വേണ്ടി എടുത്ത വീഡിയോ ആണെന്ന് യുവയും മൃദുലയും പ്രത്യേകം പറയുന്നുണ്ട്. ‘ധനുവിന് ഞങ്ങൾ മേക്കപ്പ് ഒന്നും ഇടാറില്ല. കൊച്ചുകുട്ടികൾക്ക് മേക്കപ്പ് ചെയ്യരുത്. ഇവൾക്ക് കുട്ടികൾക്കു വേണ്ടിയുള്ള ചെറിയൊരു ലിപ് ബാം ഉണ്ട്. അത് ആയുർവേദിക് ആണ്. അതു മാത്രമേ ഉപയോഗിക്കാറുള്ളൂ.’ മൃദുല പറഞ്ഞു.
സ്വന്തം മുഖം പരീക്ഷണത്തിനു വിട്ടു കൊടുത്ത മൃദുലയ്ക്ക് ഒരു നിറഞ്ഞ കയ്യടി കൊടുക്കാം എന്നാണ് യുവ പറയുന്നത്. ധ്വനിയുടെ കുട്ടിക്കുറുമ്പുകളും വീഡിയോയിൽ കാണാം. വീഡിയോ നിരവധി പ്രേക്ഷകരുടെ ഹൃദയമാണ് കവർന്നിരിക്കുന്നത്.
STORY HIGHLIGHT: mridhula vijai shared video with her daughter