പ്രേക്ഷകരെ ഒന്നടങ്കം കൈയിലെടുത്ത മെഗാ ഹിറ്റ് സിനിമയാണ് ‘എം. കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’. രവി മോഹനെ നായകനാക്കിയും അസിനെ നായികയാക്കിയും മോഹൻ രാജ സംവിധാനം ചെയ്‌ത ചിത്രം പല അഭിനേതാക്കൾക്കും വഴിത്തിരിവായി മാറിയിരുന്നു. നദിയാ മൊയ്‌തു ഒരിടവേളക്ക് ശേഷം തിരിച്ചു വരവ് നടത്തിയ ചിത്രം എന്ന നിലയിലും പ്രത്യേകതയും ഈ ചിത്രത്തിനുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം രണ്ടാം വരവിനായി കാത്തിരിക്കുകയാണ്. എഡിറ്റർ മോഹൻ നിർമ്മിച്ച ചിത്രം മാർച്ച് 14 ന് പ്രദർശനത്തിനെത്തുകയാണ്.
ആക്ഷൻ, പ്രണയം, നർമ്മം, ദുരൂഹത, വൈകാരികത എന്നിവ കോർത്തിണക്കി കാണികളെ ആകർഷിക്കും വിധം മോഹൻ രാജ അണിയിച്ചൊരുക്കിയ ചിത്രത്തിന് അന്ന് വൻ സ്വീകരണമായിരുന്നു ലഭിച്ചിട്ടുണ്ട്. തമിഴ് യുവാവും മലയാളി പെൺകുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കഥയുടെ യാത്ര. ചിത്രത്തിന് വേണ്ടി ശ്രീകാന്ത് ദേവ ചിട്ടപ്പെടുത്തിയ സംഗീതം എല്ലാം തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയിരുന്നു.
പ്രകാശ് രാജ്, ഐശ്വര്യ, വിവേക്, വെണ്ണിറ ആടൈ മൂർത്തി, ടി.പി. മാധവൻ, ജ്യോതി ലക്ഷ്‌മി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ ചിത്രം റീ റിലീസ് ചെയ്യുന്നത്.
STORY HIGHLIGHT: m kumaran son of mahalakshmi re release