Movie News

പ്രീമിയർ ഷോകൾ സംഘടിപ്പിക്കാനൊരുങ്ങി ‘ഗുഡ് ബാഡ് അഗ്ലി’ ടീം – good bad ugly movie

ഏപ്രിൽ 10 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്

അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. അജിത്ത് കുമാറിന്റെ നിറഞ്ഞാട്ടമായിരിക്കും പുതിയ ചിത്രത്തില്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംവിധായകൻ ആദിക് രവിചന്ദ്രൻ ഒരുക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. ഇപ്പോഴിതാ അജിത് ആരാധകർക്ക് ആവേശം നൽകുന്ന ഒരു അപ്ഡേറ്റ് ആണ് ചിത്രത്തിന്റേതായി പുറത്തുവരുന്നത്. ഏപ്രിൽ 10 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്.

തമിഴ്നാട്ടിൽ ഏപ്രിൽ 9 ന് രാത്രി 10.30 മുതൽ ചിത്രത്തിന്റെ പെയ്ഡ് പ്രീമിയർ ഷോകൾ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് സത്യമാണെങ്കിൽ ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിക്കുക തമിഴ്നാട്ടിലാകും. കേരളത്തിൽ ചിത്രത്തിന് തലേദിവസം പ്രീമിയർ ഷോ ഉണ്ടാകുമോയെന്ന കാര്യത്തിൽ അപ്ഡേറ്റ് വന്നിട്ടില്ല.

സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. അതേസമയം അജിത്ത് കുമാര്‍ നായകനായി എത്തിയ ചിത്രമാണ് വിടാമുയര്‍ച്ചി.

STORY HIGHLIGHT: good bad ugly movie