ചിരഞ്‍ജീവി നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിശ്വംഭര. വേറിട്ട ഫാന്റസി ത്രില്ലര്‍ ചിത്രമായായിരിക്കും വിശ്വംഭര എത്തുക. ഇപ്പോഴിതാ വിശ്വംഭര എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിരഞ്‍ജീവിയുടെ ജോഡിയായി തൃഷ എത്തുന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക ഓഗസ്റ്റ് 22ന് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സംവിധായകൻ വസിഷ്ഠ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘വിശ്വംഭര’. യു വി ക്രിയേഷൻസ് ചിത്രം നിർമിക്കുന്നു. മികച്ച വിഎഫ്എക്സ്, വമ്പൻ ആക്‌ഷൻ രംഗങ്ങൾ എന്നിവകൊണ്ട് സമ്പന്നമായിരിക്കുമെന്നാണ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ സൂചിപ്പിക്കുന്നത്. ഇഷ ചൗളയും രമ്യ പശുപലേടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. രമ്യ പശുപലേടി ചിരഞ്ജീവിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു.
ചിരഞ്ജീവിക്കൊപ്പം തൃഷ കൃഷ്ണൻ, അഷിക രംഗനാഥ്, കുനാൽ കപൂർ, സുർഭി, ഇഷ ചൗള എന്നിവരും വിശ്വംഭരയിൽ മുഖ്യ വേഷങ്ങളിലെത്തുന്നു. ഛോട്ടാ കെ നായിഡു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എം.എം.കീരവാണി സംഗീതമൊരുക്കുന്നു.
STORY HIGHLIGHT: vishwambhara film update out