വ്യസനസമേതം ബന്ധുമിത്രാഗികൾ എന്ന സിനിമയുടെ പോസ്റ്റർ നാളെ റിലീസ് ചെയ്യാനിരിക്കെ വ്യത്യസ്തമായ ഫേസ്ബുക്ക് കുറിപ്പുമായി മല്ലിക സുകുമാരൻ. ‘എന്റെ കൊച്ചുമോൾ ഷെയർ ചെയ്യാതെ പിന്നെ ആരു ചെയ്യും’ എന്ന ചോദ്യത്തോടെയാണ് മല്ലിക ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. അനശ്വരയ്ക്കൊപ്പമുള്ള മല്ലിക സുകുമാരന്റെ ആദ്യ ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികൾ’.
നാളെ രാവിലെ 11 മണിക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ അനശ്വര രാജൻ ഷെയർ ചെയ്യുമെന്ന പ്രതീക്ഷയോടെ ടീം വ്യസനസമേതം ബന്ധുമിത്രാദികൾ എന്നാണ് പോസ്റ്ററിലെ വാക്കുകൾ. അനശ്വര രാജൻ സിനിമാ പ്രൊമോഷന് സഹകരിക്കില്ല എന്ന സംവിധായകന്റെ പരാമർശം അടുത്തിടെ വൈറലായിരുന്നു. ഇതിന് തക്കതായ മറുപടി അനശ്വരയുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവരികയും ചെയ്തിരുന്നു. ആ വിഷയത്തിൽ ഊന്നൽ നൽകിയാവണം ഈ പ്രീ-റിലീസ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.
അനശ്വര രാജൻ, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വ്യസനസമ്മേതം ബന്ധുമിത്രാദികൾ’. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ. സംഗീതം അങ്കിത് മേനോന്‍
STORY HIGHLIGHT: vyasanasametham bandhumithradikal