Recipe

15 മിനിറ്റ് കൊണ്ട് ഈസിയായി തയ്യാറാക്കിയാലോ ഒരു സ്പെഷ്യൽ കാരറ്റ് മിൽക്ക് ഷേക്ക് – carrot milkshake

ഈ നോമ്പുകാലത്ത് തയാറാക്കാൻ പറ്റിയ ആരോഗ്യകരമായ ഷേക്ക് ആണ് കാരറ്റ് മിൽക്ക് ഷേക്ക്. വളരെ എളുപ്പത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വളരെ വേഗത്തിൽ തയ്യാറാക്കി നൽകാം.

ചേരുവകൾ

  • വേവിച്ച കാരറ്റ് – 1 1/2 എണ്ണം
  • പഞ്ചസാര – 2 ടേബിൾ സ്പൂൺ
  • ഏലയ്ക്കായ – 1 എണ്ണം
  • തണുത്ത പാൽ – 1 കപ്പ്
  • ഐസ്ക്രീം – 2 സ്കൂപ്പ്

തയ്യാറാക്കുന്ന വിധം

വേവിച്ച കാരറ്റും പഞ്ചസാരയും ഏലയ്ക്കായും ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. അതിലേക്ക് തണുത്ത പാലും ഐസ്ക്രീമും ചേർത്ത് ഒന്നുകൂടെ അടിച്ചെടുത്ത് കുടിക്കാം.

STORY HIGHLIGHT: carrot milkshake