Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thrissur

ഗുരുവായൂരിൽ ഉത്സവത്തിന് കൊടിയേറി

ദീപാരാധനയ്ക്ക് ശേഷം ഊരാളന്‍ തന്ത്രി നമ്പൂതിരിപ്പാടിന് കുറയും പവിത്രവും നല്‍കി ആചാര്യവരണം നിര്‍വഹിച്ചു.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 11, 2025, 01:02 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി. ദീപാരാധനയ്ക്ക് ശേഷം ഊരാളന്‍ തന്ത്രി നമ്പൂതിരിപ്പാടിന് കുറയും പവിത്രവും നല്‍കി ആചാര്യവരണം നിര്‍വഹിച്ചു. കൊടിയേറ്റത്തിനുശേഷം അത്താഴപൂജ, ശ്രീഭൂതബലി, കൊടിപ്പുറത്ത് വിളക്ക് എന്നിവയുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ദിക്ക് കൊടികള്‍ സ്ഥാപിക്കല്‍, കാഴ്ചശീവേലി, ശ്രീഭൂതബലി എന്നിവയുണ്ടാകും. 19 ന് രാത്രി ആറാട്ടിനു ശേഷമാണ് കൊടിയിറങ്ങുക.ക്ഷേത്രത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് തുടക്കം കുറിച്ചു നടന്ന ആനയില്ലാ ശീവേലി ഭക്തിനിര്‍ഭരമായിരുന്നു. ദിവസവും ആനപ്പുറത്തെഴുന്നള്ളുന്ന ഗുരുവായൂരപ്പന്‍ വര്‍ഷത്തില്‍ ഈയൊരു ദിവസം മാത്രമാണ് ആനയില്ലാതെ ശീവേലി എഴുന്നള്ളുന്നത്. ഗുരുവായൂര്‍ ദേവസ്വത്തില്‍ 38 ആനകളുണ്ടെങ്കിലും ഗജപ്രിയനായ ഗുരുവായൂരപ്പന്‍ തിങ്കളാഴ്ച്ച രാവിലെ ആനയില്ലാതെ ശീവേലി പൂര്‍ത്തിയാക്കി.

ശാന്തിയേറ്റ കീഴ്ശാന്തി മുളമംഗലം ഹരികൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂരപ്പന്‍റെ സ്വര്‍ണത്തിടമ്പ് കൈകളിലേന്തി മാറോട് ചേര്‍ത്ത് പിടിച്ച് മൂന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി. ഭക്തര്‍ നാരായണനാമം ജപിച്ച് അനുഗമിച്ചു. ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്ത് ഉത്സവ കൊടിയേറ്റ ദിവസം ആനയില്ലാതെ ശീവേലി നടത്തേണ്ടിവന്നുവെന്നാണ് ഐതിഹ്യം. ഉച്ചയാകുമ്പോഴേക്കും ക്ഷേത്രത്തിലേക്ക് കുടമണി കിലുക്കി ആനകള്‍ ഓടിയെത്തിയെന്നും പറയുന്നു. അതനുസ്മരിച്ചാണ് കൊടിയേറ്റ ദിവസം രാവിലെ ആനയില്ലാ ശീവേലിയും ഉച്ചയ്ക്ക് ആനയോട്ടവും നടത്തുന്നത്. ഈ ദിവസം ആനയോട്ട സമയത്ത് മാത്രമാണ് ക്ഷേത്രപരിസരത്തേക്ക് ആനകളെ കൊണ്ടുവരിക.

ക്ഷേത്രോത്സവത്തിന്‍റെ പ്രസാദ ഊട്ടിനുള്ള കലവറയും ഒരുങ്ങിയിട്ടുണ്ട്. ഒമ്പതുദിവസങ്ങളിലായി ഭക്തജന ലക്ഷങ്ങള്‍ പ്രസാദ ഊട്ടില്‍ പങ്കാളികളാകും. പ്രസാദ ഊട്ട് തയ്യാറാക്കാനുള്ള അരിയും പച്ചക്കറികളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കലവറയിലെത്തി. ക്ഷേത്രത്തിന് പുറത്ത് പടിഞ്ഞാറ് ഭാഗത്താണ് കലവറ. നൂറുകണക്കിന് ക്വിന്‍റല്‍ അരി, മുതിര, വെളിച്ചെണ്ണ, മത്തന്‍, എളവന്‍ തുടങ്ങിയവയാണ് കലവറയിലെത്തിയിട്ടുള്ളത്. പ്രസാദ ഊട്ടിനും പകര്‍ച്ചക്കും മുന്തിയ ഇനം പൊന്നി, മട്ട, കുറുവ എന്നീ അരിയാണ് ഉപയോഗിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതലാണ് പ്രസാദ ഊട്ടും പകര്‍ച്ചയും ആരംഭിക്കുക. ശ്രീ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ കഞ്ഞി, മുതിര, പുഴുക്ക്, പപ്പടം എന്നിവ നല്‍കും. പാള പ്ലേറ്റിലെ കഞ്ഞി കോരിക്കുടിക്കാന്‍ പ്ലാവില കുമ്പിളുമുണ്ടാകും. ക്ഷേത്രത്തിന് വടക്ക്ഭാഗത്ത് ഒരുക്കിയ പന്തലില്‍ വൈകിട്ട്, ചോറ്, കാളന്‍, ഓലന്‍, ഉപ്പിലിട്ടത്, പപ്പടം എന്നീ വിഭവങ്ങളും നല്‍കും. ദിവസവും അര ലക്ഷത്തോളം പേര്‍ക്കുള്ള പകര്‍ച്ച വിതരണം ചെയ്യുമെന്നും കാല്‍ ലക്ഷത്തോളം പേരെ പ്രസാദ ഊട്ടിന് പ്രതീക്ഷിക്കുന്നുവെന്നും ചെയര്‍മാന്‍ ഡോ. വികെ വിജയന്‍ പറഞ്ഞു. ക്ഷേത്രവുമായി ബന്ധമുള്ളവര്‍ക്ക് കാര്‍ഡ് പ്രകാരമാണ് പകര്‍ച്ച നല്‍കുന്നത്.

ഒമ്പതു ദിവസങ്ങളിലായി മൂന്ന് ലക്ഷത്തോളം പേര്‍ക്കുള്ള വിഭവങ്ങളാണ് തയ്യാറാക്കുക. ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു. ഇനി ഒമ്പതു ദിവസം കഴിയാതെ ഈ അഗ്‌നി അണയില്ല.

content highlight : guruvayoor-templefestival-bigins

ReadAlso:

കനത്ത മഴ; തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയോധികനെ തീവണ്ടി തട്ടി – elderly man jumps infront of train

സ്‌കൂട്ടറില്‍ യാത്രചെയ്യവേ പൂച്ച കുറുകെചാടി; ചികിത്സയിലായിരുന്ന യുവതി മരിച്ചു – thrissur kodungallur accident

ഡോ. ഫീബാറാണി ജോണ്‍ ബെസ്റ്റ് പ്രോഗ്രാം ഓഫീസര്‍

ഐഒടി സൊല്യൂഷന്‍സ് കമ്പനിയായ റയോഡ് ഇന്ത്യ ഇന്‍ഫോപാര്‍ക്ക് തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങി

Tags: GURUVAYOORAnweshanam.comഅന്വേഷണം.കോം

Latest News

തിരുവനന്തപുരത്ത് ​ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

പ്രിയപ്പെട്ട പൂച്ചയെ പരിപാലിക്കാന്‍ മുന്നോട്ട് വരുന്നയാള്‍ക്ക് തന്റെ സ്വത്തിന്റെ പൂര്‍ണ്ണാവകാശം നല്‍കാമെന്ന് 82 വയസുകാരനായ വൃദ്ധന്‍; സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി

അധികാരത്തില്‍ ഒരു പെണ്ണാകുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും; ആരോഗ്യവകുപ്പ് മന്ത്രിക്ക് പിന്തുണയുമായി പി.പി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘യൂറോപ്പിലേക്ക് വരരുതേ’ യൂറോപ്പിലെ വേനല്‍ക്കാല ദിനങ്ങളിലെ ചൂടിനെക്കുറിച്ചുള്ള ഇന്ത്യന്‍ വിനോദസഞ്ചാരിയുടെ സോഷ്യല്‍ മീഡിയ റീല്‍ വൈറല്‍

F 35 യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റി; അറ്റകുറ്റപ്പണി വിജയിച്ചില്ലെങ്കിൽ വിമാനത്തിൽ തിരികെ കൊണ്ടുപോകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.