ചങ്ങനാശേരി (കോട്ടയം) ∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുരിശുംമൂട് മഠത്തിച്ചിറ ടി.എം. ആന്റണിയുടെ (കോട്ടയം എആർ ക്യാംപ് ഡോഗ് സ്ക്വാഡ് എസ്ഐ) ഭാര്യ ബ്രീന വർഗീസ് (45) ആണ് മരിച്ചത്. കഴിഞ്ഞ് ശനിയാഴ്ച സ്‌കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ കൂരിശൂമൂടിനു സമീപം നിയന്ത്രണം വിട്ട പാൽ കയറ്റി വന്ന വാൻ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ബ്രീനയുടെ മുകളിലേക്കാണ് വാൻ മറിഞ്ഞു വീണത്. നാട്ടുകാരും പൊലീസും ചേർന്ന് വാൻ ഉയർത്തിയാണ് ബ്രീനയെ പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ചങ്ങനാശേയിൽ ആധാരം എഴുത്ത് ഓഫിസിലെ ജീവനക്കാരിയായിരുന്നു. പന്നമട ഇത്തിക്കായിപ്പുറം കുടുംബാംഗമാണ്. മക്കൾ: അഡോൺ ആന്റണി, ആഗ്നസ് ആന്റണി. സംസ്ക്കാരം പിന്നീട്.
content highlight : accident death