വ്‌ളോഗിലും പോസ്റ്റുകളിലുമൊക്കെയായി സുഹൃത്തുക്കളോടൊപ്പമുള്ള മനോഹരനിമിഷങ്ങളും അഹാന പങ്കുവെക്കാറുണ്ട്. സോഷ്യല്‍മീഡിയയിലൂടെയായി അഹാനയുടെ പോസ്റ്റുകളെല്ലാം വൈറലായി മാറാറുണ്ട്. ഛായാഗ്രാഹകനായ നിമിഷ് രവിയും അഹാനയും പ്രണയത്തിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വളരെ മുന്‍പേ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് ഇവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒന്നിച്ചുള്ളൊരു യാത്രയിലെ ചിത്രമായിരുന്നു നിമിഷ് ഒടുവിലായി പങ്കുവെച്ചത്. ഇത് അഹാനയല്ലേയെന്നാണ് ചിത്രം കണ്ടവരെല്ലാം ചോദിക്കുന്നത്.
പെയിന്റിംഗ് പോലെ അനുഭവപ്പെട്ടൊരു റിയല്‍ മൊമന്റ് എന്ന ക്യാപ്ഷനോടെയായിരുന്നു നിമിഷ് പുതിയ പോസ്റ്റ് പങ്കിട്ടത്. പുറംതിരിഞ്ഞ് നില്‍ക്കുന്നൊരു പെണ്‍കുട്ടിയാണ് ചിത്രത്തിലുള്ളത്. ഇത് അഹാനയല്ലേയെന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റുകള്‍. രാജസ്ഥാനില്‍ നിന്നും പകര്‍ത്തിയ ഫോട്ടോയാണെന്നും നിമിഷ് കുറിച്ചിരുന്നു. ചിലര്‍ സ്‌നേഹം അറിയിച്ചപ്പോള്‍ മറ്റ് ചിലര്‍ കരയുന്ന സ്‌മൈലിയുമായാണ് എത്തിയത്.
ദിയയുടെ കല്യാണത്തിലും നിമിഷ് പങ്കെടുത്തിരുന്നു. അഹാനയും നിമിഷും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും അന്നും ചര്‍ച്ചയായിരുന്നു. മൈ ലവ്‌ലി പീപ്പിള്‍ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. മാച്ചിംഗ് കളറിലുള്ള ഡ്രസ് കണ്ടതോടെ ഇവരുടെ വിവാഹനിശ്ചയവും ഇതിനിടയില്‍ കഴിഞ്ഞോ എന്നായിരുന്നു ചോദ്യങ്ങള്‍. ഇതോടെയായിരുന്നു വിശദീകരണവുമായി നിമിഷ് എത്തിയത്. എന്റെ കല്യാണം കഴിഞ്ഞിട്ടില്ല, എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അനിയത്തിയുടെ കല്യാണത്തിലെ ചിത്രങ്ങളാണ് അത് എന്നായിരുന്നു കുറിപ്പ്.
content highlight: Ahaana Krishna