രേഖാചിത്രം എന്ന സിനിമയാണ് ഇപ്പോൾ എവിടെയും ചർച്ചയായി മാറിയിരിക്കുന്നത് ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ എ ഐ വേർഷൻ വളരെ മനോഹരമായ രീതിയിൽ ചെയ്തിട്ടുണ്ടായെന്ന് പലരും പറയുകയുണ്ടായി അതിമനോഹരമായ രീതിയിൽ ഈ ഒരു ഭാഗം ചെയ്യാൻ മമ്മൂട്ടിക്ക് പകരമായി എത്തിയത് ട്വിങ്കിൾ എന്ന കലാകാരനായിരുന്നു.. ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ ട്വിങ്കിൾ വളരെ മനോഹരമായി രീതിയിലാണ് മമ്മൂട്ടിയെ ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്
മമ്മൂട്ടിയുമായി നല്ല രൂപസാദൃശ്യമുള്ള ട്വിങ്കിൾ അതിമനോഹരമായ രീതിയിൽ തന്നെ ഈ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ രേഖാചിത്രത്തിലെ മമ്മൂട്ടി ചേട്ടൻ ആകുവാൻ വേണ്ടി ട്വിങ്കിൾ എന്ന കലാകാരൻ ചെയ്തിട്ടുള്ള ചില കാര്യങ്ങളെ കുറിച്ചാണ് ഏറ്റവും അടുത്ത് നൽകിയ അഭിമുഖത്തിൽ പറയുന്നത് 80കളിലെ മമ്മൂട്ടിയെ സൃഷ്ടിക്കുവാൻ വേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്തിട്ടുണ്ട് ai ചെയ്യുന്ന ആളുകൾ എപ്പോഴും കൂടെയുണ്ടായിരുന്നു. അവർ കുറച്ചു നിർദ്ദേശങ്ങൾ തനിക്ക് കൃത്യമായി നൽകുകയും ചെയ്തിരുന്നു എന്നാണ് ട്വിങ്കിൾ സൂര്യ പറയുന്നത്
അതിൽ പ്രധാനപ്പെട്ട നിർദ്ദേശങ്ങളിൽ ചിലത് മുഖം നേരെ തന്നെയായിരിക്കണം ഏതെങ്കിലും ഒരു വർഷത്തേക്ക് തിരികരുത് പല്ല് കാണിക്കരുത് ചുണ്ടുകൾ എപ്പോഴും അടച്ചു പിടിക്കണം കൈകൊണ്ട് മുഖം മറയരുത് എന്നൊക്കെയായിരുന്നു. 30 ദിവസത്തെ കഠിനപ്രയത്നം കൊണ്ടാണ് ശരീര ഭാരം കുറച്ചെടുത്തത് ബോഡി ലാംഗ്വേജിൽ മമ്മൂട്ടിയുടെ നടത്തം പഠിച്ചെടുക്കുക എന്നതായിരുന്നു പ്രധാനപ്പെട്ട ഒരു വെല്ലുവിളി സിനിമയിലെ ഇൻട്രോ സീനറി നടന്നു പോകുമ്പോൾ പുറകിൽ നിന്ന് ഷർട്ട് വലിച്ചിടുന്നത് കണ്ടു പലരും മികച്ച രീതിയിൽ ഉള്ള അഭിപ്രായങ്ങൾ പറഞ്ഞിരുന്നു . മമ്മൂട്ടിയുടെ അപരൻ എന്ന പേരിലാണ് താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത് പോലും ഇപ്പോൾ മമ്മൂട്ടിയായി അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചു