Celebrities

ആ സൗഹൃദത്തിന് ഒരു വയസ്സ് ! ദുബായിലേക്ക് തിരിച്ച് ജാസ്മിനും ഗബ്രിയും | jasmin-and-gabri-celebrated-their-friendship-anniversary

ഷോ തീരുന്നതോടെ ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദവും അവസാനിക്കുമെന്ന് പലരും പറഞ്ഞിരുന്നു

ജാസ്മിൻ ജാഫറിനെ അറിയാത്ത മലയാളികൾ കുറവാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലാണ് ആദ്യം ജാസ്മിനെ എല്ലാവർക്കും പരിചയം. കൊറോണക്കാലത്ത് ബ്യൂട്ടി വ്ലോഗ് ചെയ്താണ് ജാസ്മിൻ ആരാധകരെ സൃഷ്ടിച്ചത്. വളരെ പെട്ടെന്ന് തന്നെ യൂട്യൂബിൽ സബ്സ്ക്രൈബേഴ്സിനെ നേടാൻ ഇവർക്ക് സാധിച്ചു. ഇതിനുശേഷം ആയിരുന്നു മലയാളികൾ ബിഗ്ബോസിൽ ജാസ്മിനെ കണ്ടത്. ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറാൻ ജാസ്മിന് സാധിച്ചെങ്കിലും അതുപോലെതന്നെ സൈബർ ആക്രമണവും താരത്തിന് നേരിടേണ്ടതായി വന്നു. ഗബ്രിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങനാണ് ജാസ്മിന്‍ നേരിട്ടത്. ഹൗസിൽ നിന്ന് പുറത്തിറങ്ങി അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് ജാസ്മിൻ.

ഷോ തീരുന്നതോടെ ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദവും അവസാനിക്കുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളേയെല്ലാം കാറ്റില്‍പ്പറത്തുന്ന ജാസ്മിനെയാണ് പിന്നീട് കണ്ടത്. ഷോയ്ക്ക് ശേഷവും ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുകയായിരുന്നു. ജാസ്മിന്റെ യൂട്യൂബ് ചാനലില്‍ സ്ഥിരം സാന്നിധ്യമാണ് ഗബ്രി. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്.

ഇന്ന് ഇരുവരുടെയും സൗഹൃദത്തിന് ഒരു വയസാകുമ്പോൾ ദുബായ് യാത്രയിലാണ് ഇരുവരും. ഒരു വർഷമായി എന്നാണ് ഒരുമിച്ചുള്ള ഫോട്ടോ പങ്കിട്ട് ഇരുവരും സോഷ്യൽമീഡിയയിൽ കുറിച്ചത്.

തമ്മിൽ പ്രണയത്തിലല്ലെന്നും മനോഹരമായ സൗഹൃദമാണുള്ളതെന്നും അടുത്തിടെ ഇരുവരും വ്യക്തമാക്കിയിരുന്നു. ഒളിവും മറയും ഇല്ലാത്ത ഇരുവരുടേയും സൗഹൃദത്തിന് വീട്ടുകാരുടെ പിന്തുണയുമുണ്ട്. ​യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ​ഗബ്രി. ജാസ്മിനും യാത്രകൾ ചെയ്ത് തുടങ്ങിയത് ​​ഗബ്രിക്കൊപ്പം കൂടിയശേഷമാണ്. അടുത്തിടെ ഇരുവരും നടത്തിയ തായ്ലന്റ് ട്രിപ്പിന്റെ വ്ലോ​ഗുകൾ വൈറലായിരുന്നു. ഇപ്പോൾ ഇരുവരുടെയും ദുബായ് ട്രിപ്പിന്റെ വിശേഷങ്ങൾ‌ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

content highlight: jasmin-and-gabri-celebrated-their-friendship-anniversary