അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് ആസിഫ് അലി നായകനായ എത്തിയ രേഖാചിത്രം എന്ന ചിത്രം സോണി ലൈവിൽ ഈ സിനിമ പ്രദർശനത്തിന് എത്തിയതോടെ നിരവധി ആളുകളാണ് ഈ ചിത്രത്തെ കുറിച്ചുള്ള പല അഭിപ്രായങ്ങളുമായി രംഗത്തെത്തുന്നത് ചിത്രത്തിന്റെ തുടക്കത്തിൽ ആസിഫ് അലിയുടെ കഥാപാത്രം റമ്മി കളിക്കുന്ന ഒരു വ്യക്തിയാണ് എന്ന് പറയുന്നുണ്ട് എന്തിനാണ് സിനിമയിൽ അത്തരം ഒരു പ്രസ്താവന വന്നത് എന്നതിനെക്കുറിച്ച് ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…
രേഖാചിത്രം സിനിമ തുടങ്ങുന്ന സമയത്ത് ആസിഫ് അലിയുടെ കഥാപാത്രം സസ്പെൻഷനിൽ ഇരിക്കുന്ന പോലീസുകാരനാണ്. ഡ്യൂട്ടി സമയത്ത് ഓൺലൈൻ റമ്മി കളിച്ചാണ് ഇദ്ദേഹം സസ്പെൻഷനിൽ ആയത്. എന്നാൽ സിനിമയിൽ പിന്നീട് പറയുന്നുണ്ട് റമ്മി കളിച്ചു ഇദ്ദേഹം ലക്ഷങ്ങൾ ഉണ്ടാക്കിയെന്ന്. ആദ്യ കേട്ടപ്പോൾ ഇത് ഏതെങ്കിലും ഓൺലൈൻ റമ്മി ആപ്പിന്റെ പരസ്യമായിരിക്കും എന്നു കരുതി. എന്നാൽ ആപ്പിന്റെ പേരുകൾ ഒന്നും തന്നെ സിനിമയിൽ പറയുന്നില്ല. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു സീൻ വെറുതെ ഉണ്ടാക്കിയത് എന്ന് പലതവണ ആലോചിച്ചു. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.
റമ്മി കളിക്കുന്നത് എങ്ങനെയാണ്? ആദ്യം നമ്മൾ ജോക്കറിനെ സെലക്ട് ചെയ്യും. എന്നിട്ട് ഈ ഒരു ജോക്കറിനെ മുന്നിൽ നിർത്തി സീക്വൻസ് ആയി കാർഡുകൾ കണക്ട് ചെയ്ത് കൊണ്ടാണ് കളിക്കുക. അങ്ങനെ തന്നെ അല്ലെ ഈ സിനിമയിൽ ആസിഫലി കേസ് തെളിയിക്കുന്നതു? മനോജ് കേ ജയൻ ചെയ്ത വക്കച്ചൻ മാത്രമാണ് ഈ കേസുമായി ബന്ധപ്പെട്ട ഏക ജീവനുള്ള കഥാപാത്രം (അഥവാ ജോക്കർ). അയാളെ മുൻനിർത്തിയാണ് ആസിഫ് അലിയുടെ കഥാപാത്രം കളിക്കുന്നതും അവസാനം കേസ് തെളിയിക്കുന്നതും.