Movie News

ഡ്രാഗണിലെ കീർത്തിയായി തീരുമാനിച്ചത് അനുപമയെ അല്ല; പിന്നെ ആരായിരുന്നു ആ താരം ? വെളിപ്പെടുത്തി സംവിധായകൻ | dragon-film-update

ഡ്രാഗണില്‍ കീര്‍ത്തിയെന്ന കഥാപാത്രം മലയാളി താരം അനുപമ പരമേശ്വരനായിരുന്നു

ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയതാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ എഴുതി സംവിധാനം ചെയ്‍ത് പ്രധാന വേഷത്തില്‍ എത്തിയ ലൗവ് ടുഡേ നിര്‍മിച്ച എജിഎസ് എന്റര്‍ടെയ്‍ൻമെന്റ് തന്നെയാണ് ഡ്രാഗണും നിര്‍മിച്ചിരിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനൊപ്പം ചിത്രത്തില്‍ മിഷ്‍കിൻ  കെ എസ് രവികുമാര്‍, കയാദു ലോഹര്‍, മുരുഗേശൻ, വി ജെ സിന്ധു, ഇന്ദുമതി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ലിയോണ്‍ ജെയിംസാണ് സംഗീത സംവിധാനം.

ഡ്രാഗണില്‍ കീര്‍ത്തിയെന്ന കഥാപാത്രം മലയാളി താരം അനുപമ പരമേശ്വരനായിരുന്നു. തുടക്കത്തില്‍ ആ കഥാപാത്രമായി സംവിധായകൻ തീരുമാനിച്ചിരുന്നത് കയാദു ലോഹറിനെയായിരുന്നു. എന്നാല്‍ പിന്നീട് പല്ലവി എന്ന കഥാപാത്രമായി തീരുമാനിക്കുകയും ശ്രദ്ധയാകര്‍ഷിക്കുകയുമായിരുന്നു എന്ന് അശ്വത് മാരിമുത്ത് വെളിപ്പെടുത്തുന്നു. കയാദുവിനെ മാറ്റിയപ്പോഴാണ് കീര്‍ത്തി എന്ന കഥാപാത്രമായി അനശ്വര പരമേശ്വരനെത്തുന്നത്.

തമിഴില്‍ അനുപമ പരമേശ്വരന്റേതായി മുമ്പെത്തിയ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയിരുന്നത്. ജയം രവിയുടെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ അനുപമ പരമേശ്വരൻ വേഷമിട്ടപ്പോള്‍ മറ്റ് കഥാപാത്രങ്ങളായി കീര്‍ത്തി സുരേഷ്, സമുദ്രക്കനി, ഉദയ മഹഷ്, സുജാത, ലല്ലു, യുവിന, പാര്‍ഥവി, പ്രിയദര്‍ശനിനി രാജ്‍കുമാര്‍, അജയ്, ഇന്ദുമതി മണികണ്ഠൻ, ചാന്ദ്നി തമിഴരശൻ, എന്നിവരും ഉണ്ടായിരുന്നു. സംവിധാനം ആന്റണി ഭാഗ്യരാജ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന് ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുകയും സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം നിര്‍വഹിക്കുകയും ചെയ്‍തിരിക്കുന്നു.

അതേസമയം പ്രദീപ് രംഗനാഥൻ നായകനായി വന്ന ചിത്രമാണ് ഡ്രാഗണ്‍. അശ്വത് മാരിമുത്താണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ഡ്രാഗണ്‍ ഇതിനകം 132 കോടി നേടിയിരിക്കുകയാണ്. അതിനിടെ ഡ്രാഗണിന്റെ അണിയറ കഥകള്‍ സംവിധായകൻ വെളിപ്പെടുത്തിയതാണ് ശ്രദ്ധായകര്‍ഷിക്കുന്നത്.

content highlight: pradeep-ranganathan-starrer-dragon-film-update