ചെന്നൈ: വിഘ്‌നേശ് ശിവൻ സംവിധാനം നിർവഹിച്ച നാനും റൗഡി താൻ എന്ന ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. ധനുഷിന്റെ നിർമാണത്തിൽ ഇറങ്ങിയ ഈ ചിത്രത്തിൽ സിനിമയുടെ ചിത്രീകരണവീഡിയോ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനും ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും എതിരേ ധനുഷിന്റെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയായ വണ്ടർബാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
ഡോക്യുമെന്ററിക്കായി ഈ ചിത്രത്തിലെ രംഗങ്ങൾ ഉപയോഗിക്കാൻ നിർമാതാവായ ധനുഷിൽനിന്ന് അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് 10 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് നോട്ടീസ് നൽകുകയായിരുന്നു. ഇതിന് പിന്നാലെ നയൻതാര ധനുഷിനിതിരെ തുറന്ന വിമർശനക്കത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. മൂന്ന് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഉപയോഗിച്ചതിന് ഇത്ര വലിയ തുക ആവശ്യപ്പെടുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഇതാണ് വിവാദങ്ങളുടെ തുടക്കം.
ചിത്രത്തിന്‍റെ ചിത്രീകരണ സമയത്ത് നയൻതാരയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് സംവിധായകൻ വിഘ്നേഷ് ശിവൻ പ്രവര്‍ത്തിച്ചതെന്നും, ഈ അണ്‍പ്രൊഫഷണല്‍ സമീപനം ചിത്രത്തിന് വലിയ നഷ്ടം ഉണ്ടാക്കിയന്നാണ് കേസിലെ സത്യവാങ്മൂലത്തിൽ ധനുഷിന്‍റെ കമ്പനി ആരോപിക്കുന്നത്.
ധനുഷിന്റെ പ്രൊഡക്ഷൻ ഹൗസ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായ നയൻതാര: ബിയോണ്ട് ദി ഫെയറിടെയിലിൽ എൻഒസി ഇല്ലാതെ നാനും റൗഡി താൻ എന്ന ചിത്രത്തിലെ ബിഹൈന്‍റ് ദ സീന്‍ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനാണ് നയൻതാരയ്ക്കും വിഘ്‌നേഷിനുമെതിരെ സിവിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലെ സത്യവാങ് മൂലത്തിലാണ് നയന്‍താരയുടെ വിഘ്നേഷ് ശിവന്‍റെയും പ്രവര്‍ത്തികള്‍ പരാമര്‍ശിക്കുന്നത്.
സംവിധായകന്‍ വിഘ്നേഷ് ശിവന് പ്രൊഫഷണലിസമില്ലായ്മ ആരോപിച്ച് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇങ്ങനെ പറയുന്നു, “നാലാമത്തെ പ്രതി (വിഘ്നേഷ് ശിവൻ) അനാവശ്യമായി മൂന്നാമത്തെ പ്രതിയിൽ (നയൻതാര) മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി, മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അവഗണിച്ചുകൊണ്ട്, മൂന്നാം പ്രതി ഉൾപ്പെട്ട രംഗങ്ങളുടെ ഒന്നിലധികം റീടേക്കുകൾ എടുത്തു, അവർ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് ഉറപ്പുവരുത്താനും മറ്റ് അഭിനേതാക്കളെ മുൻഗണന നൽകാതിരിക്കാനും സംവിധായകന്‍ പ്രത്യേകം ശ്രദ്ധിച്ചിു”
കഴിഞ്ഞ വർഷം നവംബർ 18 ന് ഡോക്യുമെന്‍ററി പുറത്തിറങ്ങിയതിനാൽ മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. തുടര്‍ന്ന് ഏപ്രിൽ 9 ന് പ്രധാന കേസ് പരിഗണിക്കാൻ കോടതി തീരുമാനിച്ചിരുന്നു.ഇതിന് അനുബന്ധമായാണ് ധനുഷിന്‍റെ കമ്പനി സത്യവാങ്മൂലം നല്‍കിയത്.
content highlight: nayanthara-vignesh-shivan-alleges