Celebrities

‘നല്ല സന്ദേശമുള്ള സിനിമ ചെയ്താല്‍ തീയറ്ററില്‍ ആളുവരില്ല’: തുറന്ന് പറഞ്ഞ് ദിലീഷ് പോത്തന്‍ | dileesh-pothan

തന്നെ ജീവിക്കുന്ന സമൂഹത്തോടും അതിലെ ആളുകളോടും ഉത്തരവാദിത്വവും ഫിലിംമേക്കര്‍ക്ക് വേണം

കൊച്ചി: സിനിമയിലെ വയലന്‍സ് സമൂഹത്തെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരവുമായി സിനിമ സംവിധായകനും നടനും നിര്‍മ്മാതാവുമായ ദിലീഷ് പോത്തന്‍. ഒരു സിനിമയും സിനിമ എന്നതിനപ്പുറം ജീവിതത്തെ സ്വദീനിക്കാറില്ലെന്നതാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം എന്ന് ദിലീഷ് പറയുന്നു. താന്‍ ഇതുവരെ ഒരു സിനിമ കണ്ടിട്ട് നന്നാകുകയോ, മോശമാകുകയോ ചെയ്തിട്ടില്ലെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു. എന്നാല്‍ ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പോത്തന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം ലോകത്ത് മികച്ച സിനിമകള്‍ ഉണ്ടാകുന്നത് ഒരു ഫിലിം മേക്കര്‍ അയാള്‍ക്ക് വിലക്കുകള്‍ ഇല്ലാതെ സിനിമ എടുക്കുമ്പോഴാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. അതേ സമയം തന്നെ ജീവിക്കുന്ന സമൂഹത്തോടും അതിലെ ആളുകളോടും ഉത്തരവാദിത്വവും ഫിലിംമേക്കര്‍ക്ക് വേണം. ഇതിനിടയിലൂടെ ബാലന്‍സ് ചെയ്ത് പോകുന്നതാണ് സിനിമ എന്നാണ് തോന്നുന്നത്.

സെന്‍സര്‍ നിയമങ്ങളില്‍ കൃത്യത വേണം. നമ്മുക്ക് നിയമം ഉണ്ട് പക്ഷെ അത് കൃത്യമായി നടക്കുന്നുണ്ടോ എന്നത് സംശയമാണ്. കുട്ടികളെ കാണക്കേണ്ട സിനിമകള്‍ കുട്ടികളെ കാണിക്കുക. അവരെ കാണിക്കരുതെന്ന് പറയുന്ന സിനിമ കാണിക്കാതിരിക്കുക. ഇത് ഒരോരുത്തരുടെയും രക്ഷിതാക്കളുടെയും ഉത്തരവാദിത്വമാണ്.

മുതിർന്നവർ കാണേണ്ട സിനിമയെന്ന് പരസ്യം ചെയ്യുകയും മാതാപിതാക്കൾ തന്നെ കുട്ടികളെകൂട്ടി എത്തുകയും ചെയ്യുന്നത് ശരിയല്ല ഇവിടെ സിനിമയ്ക്ക് ഒന്നും ചെയ്യാനില്ല. സിനിമയാണ് സമൂഹത്തെ വഴി തെറ്റിക്കുന്നെങ്കില്‍ സിനിമ എന്തെല്ലാം നല്ല സന്ദേശം നല്‍കുന്നുണ്ട്. അതൊക്കെ കണ്ട് ഈ സമൂഹം എന്നെ നന്നാകേണ്ടതാണ്. നല്ല സന്ദേശമുള്ള സിനിമ ചെയ്താല്‍ തീയറ്ററില്‍ ആളുവരില്ല അതാണ് അവസ്ഥ എന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ ‘ഔസേപ്പിന്‍റെ ഒസ്യത്ത്’ എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ദിലീഷ് പോത്തന്‍ തന്‍റെ അഭിപ്രായങ്ങള്‍ പങ്കുവച്ചത്.

content highlight: movie-influence-in-social-violence-director-dileesh-pothan-reaction