മുടികൊഴിച്ചിൽ മാറ്റുവാൻ കഞ്ഞിവെള്ളം ഉപയോഗിക്കുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും എന്നാൽ കഞ്ഞിവെള്ളത്തിനൊപ്പം തന്നെ മറ്റുചില ടെക്നിക്കുകൾ കൂടി ഉപയോഗിച്ചാൽ ഒരു മാസം കൊണ്ട് മുടികൊഴിച്ചിൽ മാറ്റുകയും പുതിയ മുടി വളർത്താൻ സാധിക്കുകയും ചെയ്യും എന്നതാണ് സത്യം. കഞ്ഞിവെള്ളം മുടി വളർച്ച വർധിപ്പിക്കുവാൻ സഹായിക്കുന്നതുപോലെ പണ്ടുകാലം മുതൽ തന്നെ മുടി വളർച്ചയെ സഹായിക്കുന്ന മറ്റൊരു ഘടകമാണ് കറിവേപ്പില, ചെമ്പരത്തി വെള്ളില തുടങ്ങിയവ ഉപയോഗിച്ച് എങ്ങനെ മുടികൊഴിച്ചിൽ മാറ്റാം എന്ന് നോക്കാം
കഞ്ഞിവെള്ളം കറിവേപ്പില താളി
തലേദിവസത്തെ കഞ്ഞി വെള്ളത്തിലേക്ക് കുറച്ച് കറിവേപ്പില കൂടി അരച്ച് ചേർക്കുക ശേഷം ഇത് നന്നായി മിക്സ് ചെയ്തതിനുശേഷം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ് ഏകദേശം 20 മിനിറ്റ് സമയമെങ്കിലും ഇത് തലയോട്ടിയിൽ തേച്ച് വയ്ക്കേണ്ടതാണ് ശേഷം കഴുകി കളഞ്ഞാൽ മുടി വളരുന്നതായി കാണാൻ സാധിക്കും ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം
കഞ്ഞിവെള്ളം ചെമ്പരത്തി താളി
തലേ ദിവസത്തെ കഞ്ഞിവെള്ളം ചെമ്പരത്തി ഇല എന്നിവയാണ് ഇതിനു വേണ്ടത് തലേ ദിവസത്തെ കഞ്ഞിവെള്ളത്തിലേക്ക് ചെമ്പരത്തി ഇല സാധാരണയായി താളി അരയ്ക്കുന്നതുപോലെ അരച്ചുചേർക്കുക ശേഷം ഇത് തലമുടിയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ് ഒരു 15 മുതൽ 20 മിനിറ്റ് വരെ ഇത് തലമുടിയിൽ വയ്ക്കുക ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇതും ഉപയോഗിക്കാം
കഞ്ഞിവെള്ളം വെള്ളിലത്താളി
തലേദിവസത്തെ കഞ്ഞിവെള്ളം വെള്ളില എന്നിവ അരച്ച് തലയിൽ പുരട്ടുക 15 മുതൽ 20 മിനിറ്റ് വരെ ഇത് വയ്ക്കാവുന്നതാണ് അങ്ങനെ വയ്ക്കുകയാണെങ്കിൽ മുടി വളർച്ച വളരുന്നതായി കാണാൻ സാധിക്കും, ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പരീക്ഷിക്കാം