തലമുടിയുടെ വളർച്ചയ്ക്ക് വളരെ മികച്ച ഒരു മാർഗ്ഗമാണ് കറിവേപ്പില എന്ന എല്ലാവർക്കും അറിയാം കറിവേപ്പില സ്ഥിരമായി തലമുടിയിൽ ഉപയോഗിക്കുകയാണെങ്കിൽ ഒരുപാട് മാറ്റങ്ങൾ തലമുടിയിൽ വരുന്നതായി നമുക്ക് കാണാൻ സാധിക്കും അപ്പോൾ കറിവേപ്പില സെറം നമ്മുടെ തലമുടിയിൽ ഉപയോഗിക്കുകയാണെങ്കിലോ ദിവസവും ഉപയോഗിക്കാവുന്ന വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു സെറമാണ് ഇത്. മുടി അതിവേഗം വളരുകയും ചെയ്യും ഇത് ഉപയോഗിക്കുകയാണെങ്കിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം
എങ്ങനെ തയ്യാറാക്കാം
കറിവേപ്പില നന്നായി കഴുകി വൃത്തിയാക്കണം ശേഷം ഇത് മിക്സിയിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം ഇതിലേക്ക് ഒരു കഷണം ഇഞ്ചിയും മിക്സിയിലിട്ട് പേസ്റ്റ് രൂപത്തിൽ തന്നെ അരച്ചെടുക്കാം ഉപയോഗിച്ച് കറിവേപ്പിലയും ഇഞ്ചിയും ചേർന്ന ജ്യൂസ് അരിച്ചെടുക്കണം രണ്ട് വിറ്റാമിൻ ഇ ക്യാപ്സൂളുകളും നാരങ്ങ നീരും ചേർത്ത് ഇളക്കി യോജിപ്പിക്കണം. ശേഷം വൃത്തിയുള്ള ഒരു സ്പ്രേ ബോട്ടിലിലേക്ക് പകർന്നു സൂക്ഷിക്കാവുന്നതാണ് തലയോട്ടിയിൽ നേരിട്ട് സ്പ്രേ ചെയ്യാം അത് ബുദ്ധിമുട്ടാണെങ്കിൽ ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് തലയോട്ടിയിൽ പുരട്ടിയാൽ മതി, ഇത് പുരട്ടിയതിനുശേഷം മൃദുവായി ഒന്ന് മസാജ് ചെയ്താൽ കൂടുതൽ ഗുണം ലഭിക്കും. വേണമെങ്കിൽ ഒരു ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇല്ലായെങ്കിൽ രാത്രിയിൽ തേച്ചിട്ട് രാവിലെ കഴുകി കളഞ്ഞാലും മതി