മലപ്പുറം: കോട്ടക്കലിൽ ജൂനിയർ വിദ്യാർത്ഥികളെ ആക്രമിക്കാൻ തയ്യാറായി സംഘടിച്ച സീനിയർ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കൽ മരവട്ടം ഗ്രൈസ് വാലി കോളേജിലെ 18 വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ജൂനിയർ വിദ്യാർത്ഥികൾ കോളേജ് വിട്ട് വരുന്ന വഴിയായ പുത്തൂർ ബൈപ്പാസിൽ കാറിലും ബൈക്കിലുമായെത്തി ആക്രമിക്കാൻ നിൽക്കുകയായിരുന്നു. ഇവർ ഉപയോഗിച്ച അഞ്ച് ബൈക്കുകളും ഒരു കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ രക്ഷിതാക്കൾ എത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിടുമെന്ന് പൊലീസ് അറിയിച്ചു. വാഹനങ്ങളും ഫോണും കോടതിയിൽ ഹാജരാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് നടപടി.
content highlight : students-arrested-by-police