Beauty Tips

കഴുത്തിനു ചുറ്റും ഉള്ള കറുപ്പ് മാറാൻ പുളി കൊണ്ടൊരു ബ്ലീച്ച്

കഴുത്തിൽ വരുന്ന കറുപ്പുനിറം ചിലരെ എങ്കിലും വിഷമിപ്പിച്ചേക്കാം. കഴുത്തിലെ കറുപ്പ് മാറ്റാൻ പലതരത്തിലുള്ള ക്രീമുകളും ഉപയോ​ഗിച്ചിട്ടും ഫലം കാണത്തവരാണ് അധികവും. അമിതമായി രാസപദാർഥങ്ങൾ അടങ്ങിയ ക്രീമുകൾ ഉപ​യോഗിക്കുന്നതും കഴുത്തിലെ നിറക്കുറവിന്​ കാരണമാകും. എത്ര ശ്രമിച്ചിട്ടും ഈ കറുപ്പു നിറം മാറാത്തതു വലിയബുദ്ധിമുട്ടാകുന്നുണ്ടോ ? എങ്കില്‍ ഇതിനുള്ള പരിഹാരങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.

പുളി ഭക്ഷണസാധനങ്ങള്‍ക്കു രുചി നല്‍കാനും ആരോഗ്യഗുണങ്ങള്‍ക്കും മാത്രമുപയോഗിയ്‌ക്കുന്നതാണെന്ന ധാരണയുണ്ടോ. എങ്കിൽ അതുമാത്രമല്ല. സൗന്ദര്യസംരക്ഷണത്തിനും, വാളന്‍ പുളി ഉപയോഗിക്കാം.

പുളി നല്ലൊരു ബ്ലീച്ചിങ് ഇഫക്ട് നല്‍കുന്ന വസ്തുവാണ്. വാളന്‍ പുളിക്കു ബ്ലീച്ചിങ് ഇഫക്ടുണ്ട്. ഇതാണ് നിറം നല്‍കാന്‍ സഹായിക്കുന്നത്. തികച്ചും സ്വാഭാവിക ചേരുവയായതിനാല്‍ ചർമത്തിനു ദോഷവും വരില്ല . ഇതിലെ ഹൈഡ്രോക്‌സി ആഡിഡാണ് ഈ ഗുണം നല്‍കുന്നത്.

ബ്ലീച്ച് തയാറാക്കാം

ഈ ബ്ലീച്ചുണ്ടാക്കാൻ ആദ്യം പുളിയിൽ അല്‍പം വെള്ളമൊഴിച്ച് പേസ്റ്റാക്കുക. ഇത് കഴുത്തില്‍ ഇട്ട് നല്ലതു പോലെ സ്‌ക്രബ് ചെയ്യണം. ശേഷം‌ തൈര്, ഗോതമ്പു പൊടി, അരിപ്പൊടി എന്നിവ ചേര്‍ത്തിളക്കി പേസ്റ്റാക്കുക. ഇത് കഴുത്തില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. മാറ്റം നിങ്ങൾക്കു കണ്ടറിയാൻ സാധിക്കും. ഇത് ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഉപയോഗിക്കാം.