വിവാദങ്ങളെ കുറിച്ച് മനസ് തുറന്ന് നടൻ ബാല. കഴിഞ്ഞ കുറച്ച് ദിവങ്ങളായി ബാലയും ഇപ്പോഴത്തെ ഭാര്യ കോകിലയും ജന്മനാടായ ചെന്നൈയിലാണുള്ളത്. ഇപ്പോഴിതാ തനിക്ക് എതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിക്കുകയാണ് ബാല. എലിസബത്ത് പറയുന്നത് വെറും ആരോപണങ്ങൾ മാത്രമാണെന്നും അതിലൊന്നും സത്യമില്ലെന്നുമാണ് ബാലയുടെ വാദം.
നാല് മാസം മുമ്പ് എന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അത് എനിക്ക് ജീവിതത്തിലുണ്ടായ ആദ്യത്തെ അനുഭവമാണ്. ഉച്ചയായപ്പോഴേക്കും എന്നെ റിലീസ് ചെയ്തു. പക്ഷെ അറസ്റ്റ് നടന്ന ആ സമയത്ത് ഞാൻ തകർന്നുപോയിരുന്നു. ഇതുവരെ എല്ലാവർക്കും നല്ലത് മാത്രമെ ചെയ്തിട്ടുള്ളു. പക്ഷെ ഒരു ദിവസം കൊണ്ട് ഞാൻ എല്ലാവർക്കും അന്യനെപ്പോലെയായി. ഏലിയനെപ്പോലെയായിരുന്നു എല്ലാവരും ട്രീറ്റ് ചെയ്തത്.
മരണത്തെ നേരിട്ട് കണ്ട് ജീവിതത്തിലേക്ക് തിരിച്ച് വന്നതുകൊണ്ട് ഒരു ഫെയറി ടെയ്ൽ ചിന്താഗതിയായിരുന്നു എനിക്ക്. കാരണം എല്ലാവരും എന്നോട് അതിയായ സ്നേഹം കാണിക്കുന്നുണ്ട്. ഇനി അങ്ങോട്ട് ജീവിതം വളരെ മനോഹരമായിരിക്കുമെന്ന് കരുതി. പക്ഷെ ഇപ്പോൾ ഞാൻ അഭിമുഖീകരിക്കുന്ന കാര്യങ്ങൾ കണ്ട് നോക്കൂ.
മരിക്കാൻ കിടന്നവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നശേഷം കൊല്ലുന്നത് പോലെയുണ്ട്. ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. അന്ന് ഞാൻ മരിച്ചേനെ. ദൈവ കൃപകൊണ്ടാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. എന്തൊക്കെ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. പക്ഷെ ലൈഫ് ഇങ്ങനെയാണ്. എന്റെ സ്വർഗം കോകിലയാണെന്നുമാണ് ബാല പറഞ്ഞത്.
നടൻ ബാലയും മുൻ ഭാര്യ എലിസബത്തും തമ്മിലുള്ള സോഷ്യൽമീഡിയ വാറാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് താൻ ബാലയുമായുമൊത്തുള്ള ജീവിതത്തിൽ നിന്നും പിന്മാറി എന്നതാണ് അടുത്തിടെയായി പങ്കുവെക്കുന്ന വീഡിയോകളിലൂടെയും പോസ്റ്റിലൂടെയും എലിസബത്ത് വ്യക്തമാക്കുന്നത്. ബാലയിൽ നിന്നും പീഡനവും മാനസീകവും ശാരീരികവുമായ ഉപദ്രവങ്ങളും അനുഭവിച്ചുവെന്നും സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് വീട് വിട്ട് ഇറങ്ങിപ്പോന്നതെന്നുമാണ് എലിസബത്ത് വെളിപ്പെടുത്തിയത്.
content highlight: bala-reacted-on-ex-wife-elizabeth-udayans-domestic-violence-allegations