ബോളിവുഡിലെ മൂന്ന് ഖാൻമാരുടെ അപ്രതീക്ഷിത സംഗമം. നാളെ ആമിറിന്റെ 60-ാം ജന്മദിനമാണ്. ജന്മദിനത്തിന് മുന്നോടിയായി ആമിര്‍ഖാന്‍റെ മുംബൈയിലെ വസതിയിലാണ് ഷാരൂഖ് ഖാനും, സൽമാൻ ഖാനും എത്തിയത്. ഷാരൂഖ് ഖാൻ ആമിറിന്‍റെ വീട്ടിൽ നിന്ന് ഇറങ്ങുന്ന നിമിഷം പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്.
ആമിറിന്‍റെ വീട്ടിലെ പടികൾ ആദ്യം ഇറങ്ങിവന്ന ആമിർ ഖാന്‍, ഷാരൂഖ് ഖാൻ താഴേക്ക് ഇറങ്ങും മുന്‍പ് ആമിർ ഷാരൂഖിനോട് ഹുഡീ കൊണ്ട് മുഖം മൂടാന്‍ നിർദ്ദേശിക്കുന്നു. ഷാരൂഖ് ഖാൻ ആമിർ ഖാന്റെ ഉപദേശത്തിന് പിന്നാലെ. പാപ്പരാസികളുടെ ക്യാമറകളില്‍ പെടാതിരിക്കാന്‍ മുഖം മറച്ചാണ് ഷാരൂഖ് ആമിറിന്‍റെ വീട്ടിൽ നിന്നിറങ്ങുന്നത്. തന്‍റെ റേഞ്ച് റോവറിലാണ് സല്‍മാന്‍ എത്തിയത്. കടുത്ത സുരക്ഷയും ഇരുവർക്കും ഉണ്ടായിരുന്നു. അതേ സമയം സല്‍മാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
കഴിഞ്ഞ മാസം, ആമിർ ഖാൻ തന്റെ മകൻ നടൻ ജുനൈദ് ഖാന്റെ ലവ്യാപ എന്ന ചിത്രത്തിനായി പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു. അപ്പോഴും ഷാരൂഖ് ഖാനും സൽമാൻ ഖാനും ചടങ്ങിൽ പങ്കെടുത്തിരുന്നു.
STORY HIGHLIGHT: aamir khan asks shah rukh khan to hide his face