Movie News

‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ ചിത്രത്തിലെ ആദ്യഗാനം പങ്കുവെച്ച് താരങ്ങൾ – dileep s prince and family

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് ദിലീപ് നായകനാകുന്ന ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ യിലെ അഫ്‌സല്‍ ആലപിച്ച ‘ഹാര്‍ട്ട് ബീറ്റ് കൂടണ്’ എന്ന റൊമാന്റിക് പെപ്പി ഗാനം ഷെയർ ചെയ്ത് താരങ്ങൾ. മലയാളത്തില്‍ നിന്നുള്ള 35-ല്‍ പരം താരങ്ങളാണ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി പാട്ടിന്റെ പോസ്റ്ററും മറ്റും പങ്കു വെച്ചിരിക്കുന്നത്.

ടോവിനോ തോമസ്, ആസിഫ് അലി, ബേസില്‍ ജോസഫ്, സംഗീത് പ്രതാപ്, നസ്ലിന്‍, അനശ്വര രാജന്‍, വിനീത് ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, ഉണ്ണി മുകുന്ദന്‍, കീര്‍ത്തി സുരേഷ് ഗോപി, മഹിമ നമ്പ്യാര്‍, ഗ്രേസ് ആന്റണി, ശ്യാം മോഹന്‍, അരുണ്‍ ഗോപി, മീര ജാസ്മിന്‍, ഷീലു എബ്രഹാം, വിജയ് ബാബു, ഡിജോ ജോസ്, നൂറിന്‍ ശരീഫ്, ഷിയാസ് കരീം, വിഷ്ണു ഉണ്ണി കൃഷ്ണന്‍, മഞ്ജു പിള്ള, ജിതിന്‍ ലാല്‍, വിപിന്‍ ദാസ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍, ഗിരീഷ്.എ.ഡി, നവ്യ നായര്‍ ജയ്ക്‌സ് ബെജോയ്, കല്യാണി പ്രിയദര്‍ശന്‍, നിഖില വിമല്‍, മമൂട്ടി കമ്പനി, പാര്‍വതി ബാബു എന്നിങ്ങനെ നീളുന്നു ആ താരനിര.

വർഷങ്ങൾക്ക് ശേഷം ഒരു ദിലീപ് ചിത്രത്തില്‍ അഫ്‌സല്‍ പാടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദിലീപിന്റെ 150-ാമത്തെ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ഈ വിഷുക്കാലത്ത് ഒരു കുടുംബചിത്രവുമായി ദിലീപ് എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്. ദിലീപ് -ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട് ആദ്യമായി ഒരുമിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. ബിന്റോ സ്റ്റീഫന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ദിലീപിനോടൊപ്പം ധ്യാന്‍ ശ്രീനിവാസന്‍, ബിന്ദു പണിക്കര്‍, സിദ്ധിഖ്, മഞ്ജു പിള്ള, ഉര്‍വ്വശി, ജോണി ആന്റണി എന്നീ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിനുവേണ്ടി സംഗീതം നല്‍കിയത് സനല്‍ ദേവ്. ലിറിക്‌സ് വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, ഛായാഗ്രഹണം രെണ ദിവെ.

STORY HIGHLIGHT: dileep s prince and family