സിനിമാ റിവ്യൂ പറഞ്ഞു സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ അലിൻ ജോസിനെ ട്രോളി അവതാരകയും യൂട്യൂബറുമായ പേളി മാണി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പേളി പ്രതികരിച്ചത്. “My feeds these days be like” എന്നാണ് പേളി പങ്കുവെച്ച് സ്റ്റോറിക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. Troll forever 2024 എന്ന പേജിൽ വന്നിരിക്കുന്ന ട്രോൾ ആണ് പേളി ഷെയർ ചെയ്തിരിക്കുന്നത്. അലിൻ ജോസ് നൽകിയ ഏതോ ഒരു ഇന്റർവ്യൂവിന്റെ ഭാഗമാണ് ട്രോൾ പേജിൽ വന്നിരിക്കുന്നത്.
View this post on Instagram
അലിൻ ജോസ് പെരേര പാട്ട് പാടുമ്പോൾ തലയ്ക്ക് കൈ കൊടുത്തിരിക്കുന്ന അവതാരകയെ വീഡിയോയിൽ കാണാം. സമീപകാലത്ത് ട്രോളന്മാരുടെ സ്ഥിരം ഇരയാണ് ഈ യുവാവ്. രണ്ടായി കീറുക, ഒന്ന് അറബിക്കടലിലും മറ്റൊന്ന് ചെങ്കടലിലും നിക്ഷേപിക്കുക, ഒരിക്കലും കൂടിച്ചേരാൻ അനുവദിക്കരുത് അങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.
അതേസമയം അലിൻ ജോസ് പെരേരയ്ക്കെതിരെ മീ ടു ആരോപണവുമായി യുവതി രംഗത്തെത്തിയിരുന്നു. ഇയാൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. ആലുവ സ്വദേശിനിയായ ഇവർ ചില പ്രശ്നങ്ങളാൽ കുടുംബത്തിൽ നിന്നും അകന്ന് വർഷങ്ങളായി ഒറ്റയ്ക്കാണ് താമസിക്കുന്നത്. അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് സംവിധായകൻ ബ്രൈറ്റ് ആണ് തന്നെ സമീപിച്ചതെന്നും, അവിടെ വെച്ചാണ് അലിൻ ജോസ്മായി പരിചയത്തിലാകുന്നത്.
തങ്ങൾ തമ്മിൽ പെട്ടെന്ന് കൂട്ടായി എന്നും, എന്നാൽ തന്നെ പ്രണയം നടിച്ച് അലിൻ ദുരുപയോഗം ചെയ്തുവെന്നും യുവതി പറയുന്നു. എന്നാൽ ആവശ്യം എല്ലാം കഴിഞ്ഞപ്പോൾ തന്നെപ്പറ്റി വളരെ മോശമായ രീതിയിൽ ആണ് പല മീഡിയയുടേയും മുന്നിൽ പറഞ്ഞു നടക്കുന്നതെന്നും ആരോപണം.
സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ
സംവിധായകൻ ബ്രൈറ്റ് എന്നെ ഇടയ്ക്കിടെ അവസരം നൽകാമെന്ന് പറഞ്ഞ് വിളിക്കാറുണ്ട്. എന്നാൽ ഇയാളെ വലിയ വിശ്വാസം ഇല്ലാത്തതിനാൽ അതെല്ലാം തിരസ്കരിച്ചു. പിന്നീട് ഒടുവിൽ എന്നെ വിളിച്ചു പറഞ്ഞത് ഒരു കോമഡി സീരീസിൽ അഭിനയിക്കാൻ അവസരമുണ്ടെന്നും, അതിൽ ആറാട്ടണ്ണനും, അലിൻ ജോസ് പെരേരയും എല്ലാം ഉണ്ടെന്നാണ്. അന്ന് അതിന് ഒരു പെയ്മെന്റ് നൽകാമെന്നും ബ്രൈറ്റ് പറഞ്ഞിരുന്നു.
എന്നാൽ ഇവരെയൊന്നും എനിക്ക് വലിയ പരിചയമില്ലാത്തതിനാൽ ഇവരെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി അലിൻ ജോസിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം ഞാൻ ചെക്ക് ചെയ്തു. ശേഷം അലിന്റെ ചില വീഡിയോകൾക്ക് എല്ലാം ഞാൻ ലൈക്കും കമന്റ്സും നൽകി. ഒരു സെലിബ്രിറ്റി അഹങ്കാരമില്ലാതെ അലിന് അതിനെല്ലാം എനിക്ക് മറുപടി നൽകുകയും എനിക്ക് മെസ്സേജ് അയക്കുകയും ഒക്കെ ചെയ്തു. അങ്ങനെയാണ് ഞാൻ ആ സീരിസിൽ അഭിനയിക്കാമെന്ന് ബ്രൈറ്റിന് സമ്മതം നൽകുന്നത്.
അതിനു ശേഷം ബ്രൈറ്റ് എന്നോട് വിളിച്ചിട്ട് പറഞ്ഞു സീരീസിൽ ആരംഭിക്കുന്നതിനു മുമ്പ് ഒരു ഷോർട്ട് ഫിലിം ചെയ്യണം. അത് നമ്മുടെ ഒരു പ്രമോഷന്റെ ഭാഗമായിട്ടാണെന്നും പറഞ്ഞു. അങ്ങനെ അതിനെക്കുറിച്ച് സംസാരിക്കാനായി ലുലു മാളിൽ എത്താനായി ആവശ്യപ്പെട്ടു. എന്നാൽ ലുലു മാളിൽ എത്തിയപ്പോൾ അവിടെ അലിനും, ആറാട്ടണ്ണനും ഒപ്പം കുറെ മീഡിയക്കാരും ഉണ്ടായിരുന്നു. അന്ന് അവിടെ വെച്ച് ഐസ്ക്രീം കഴിക്കുന്നതും മറ്റുമായും എടുത്ത ചില വീഡിയോസ് വൈറലായി മാറി. ആദ്യം പെട്ടെന്ന് മീഡിയക്കാരെ എല്ലാം കണ്ടപ്പോൾ എനിക്ക് വലിയ പേടി തോന്നി. അന്ന് എനിക്ക് ധൈര്യം തന്നത് അലിൻ ജോസാണ്. പ്രമോഷന്റെ ഭാഗമായിട്ടാണ് എന്നാണ് പറഞ്ഞത്.
അതിനു ശേഷം ഞങ്ങൾ കൂടുതൽ അടുത്തു. പല വീഡിയോകളിലും റീൽസുകളിലും എല്ലാം ഞങ്ങൾ തമ്മിലുള്ള ഒരുപാട് ഇന്റിമേറ്റ് സീനുകൾ വരെ ഉണ്ടായി. അതെല്ലാം തന്നെ ഞാൻ അനുവദിച്ചത് അലിനോടുള്ള താല്പര്യം കൊണ്ട് തന്നെയാണ്. എന്നെ പലയിടത്ത് കൊണ്ടുപോയി പല രീതിയിൽ ശാരീരികമായി ദുരുപയോഗം ചെയ്തു. എന്നാൽ ഇപ്പോൾ എന്നെ തള്ളിപ്പറയുകയാണ് . അതേസമയം ഈ ഷോർട്ട് ഫിലിമിന്റെ സംവിധായകനായ ബ്രൈറ്റും തന്നോട് വളരെ മോശമായ രീതിയിൽ സമീപിക്കാൻ ശ്രമിച്ചു. ഇക്കാര്യങ്ങളെല്ലാം ഞാൻ അലിനോട് പറയുമ്പോൾ അവൻ അതൊന്നും ചെവി കൊള്ളാത്ത രീതിയിലാണ് പ്രതികരിച്ചതെന്നും യുവതി ആരോപിക്കുന്നു.
content highlight: pearle maaney trolls alin jose perera