ഐഐഎഫ്എ അവാർഡ് ദാന ചടങ്ങിൽ കാര്‍ത്തിക് ആര്യനെ ട്രോളി നോറ ഫത്തേഹി. ശ്രീലീലയുമായുള്ള കാർത്തിക് ആര്യന്റെ ഡേറ്റിംഗ് അഭ്യൂഹങ്ങൾ ബോളിവുഡില്‍ പടരുന്നതിനിടെയാണ് നോറ ഫത്തേഹി കാര്‍ത്തിക് ആര്യനെ ട്രോളി വൈറലാകുന്നത്. ഇൻഡസ്ട്രിയിൽ നീ ഡേറ്റ് ചെയ്യാത്ത ആരെങ്കിലും ഉണ്ടോ? എന്നാണ് തമാശയായി നോറ കാര്‍ത്തികിനോട് ചോദിച്ചത്.
എന്നാല്‍ കാര്‍ത്തിക് ചിരിച്ചുകൊണ്ട് ഈ പരിഹാസം തള്ളി. 2025 ലെ ഐഐഎഫ്എ അവാർഡ് ദാന ചടങ്ങിൽ കാർത്തിക് ആര്യന്റെ അമ്മ താരം ശ്രീലീലയുമായി ഡേറ്റിംഗിലാണെന്ന് നേരിട്ടല്ലാത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ നടി ശ്രീലീല അടുത്തിടെ കാര്‍ത്തിക്കിന്‍റെ വീട്ടിലെ സ്വകാര്യപരിപാടിയില്‍ അടക്കം പങ്കെടുത്ത് വലിയ വാര്‍ത്തയായിരുന്നു.
എന്നാൽ ഒരു പരിപാടിയിൽ കരണ്‍ കാര്‍ത്തിക്കിന്‍റെ അമ്മയോട് തന്റെ ഭാവി മരുമകളെക്കുറിച്ചുള്ള പ്രതീക്ഷകളെക്കുറിച്ച് ചോദിച്ചു. ഇതിന് മറുപടിയായി, തന്റെ മകന്റെ ഭാര്യ ഒരു നല്ല ഡോക്ടറാകണമെന്ന് കാർത്തിക്കിന്റെ അമ്മ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ശ്രീലീല ഒരു മെഡിക്കല്‍ സ്റ്റുഡന്‍റ് ആയതിനാല്‍ കാര്‍ത്തിക്കിന്‍റെ അമ്മ ഈ ഡേറ്റിംഗ് റൂമര്‍ സ്ഥിരീകരിച്ചു എന്ന നിലയിലായിരുന്നു ഉയർന്ന് വന്ന അഭ്യൂഹങ്ങൾ. പുഷ്പ 2 എന്ന ചിത്രത്തിലെ ഗാനത്തിലെ ഡാന്‍സിലൂടെ വന്‍ ജനപ്രീതി നേടിയ നടിയാണ് ശ്രീലീല.
STORY HIGHLIGHT: nora fatehi and kartik aaryan