ദീര്‍ഘകാലമായി പരിചയമുള്ള ഗൗരി എന്ന യുവതിയുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ഒരു വര്‍ഷമായി ഗൗരിയുമായി പ്രണയത്തിലാണെന്നും എന്നാല്‍ 25 വര്‍ഷത്തിലേറെയായി അവരെ അറിയാമെന്നും ആമിര്‍ ഖാന്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈയില്‍ തന്റെ 60-ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് പ്രണയവിവരം അദ്ദേഹം പങ്കുവെച്ചത്. ബെംഗളൂരു സ്വദേശിയായ ഗൗരി നിലവില്‍ ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. ആറ് വയസ്സുള്ള ഒരു മകന്റെ അമ്മയായ ഗൗരിക്കൊപ്പം താന്‍ ലിവിങ് ടുഗതറിലാണെന്ന് താരം വെളിപ്പെടുത്തിയതായും ഇന്ത്യാ ടുഡേ റിപ്പോട്ട് ചെയ്തു. ഗൗരി തന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും അവര്‍ തങ്ങളുടെ ബന്ധത്തില്‍ സന്തുഷ്ടരാണെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.
ബെംഗളൂരു സ്വദേശിയായ ഗൗരി എന്ന യുവതിയുമായി ആമിര്‍ ഡേറ്റിങ്ങിലാണെന്നും കുടുംബത്തിന് പരിചയപ്പെടുത്തിക്കൊടുത്തതായും നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മുന്‍പ് രണ്ടുതവണ വിവാഹം കഴിച്ചയാളാണ് ആമിര്‍ ഖാന്‍. റീന ദത്തയായിരുന്നു ആമീറിന്റെ ആദ്യഭാര്യ. 1986 ല്‍ വിവാഹിതരായ ഇവര്‍ 2002 ല്‍ വേര്‍പിരിഞ്ഞു. 2001 ല്‍ ലഗാന്റെ സെറ്റില്‍ വച്ചാണ് സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കിരണ്‍ റാവുവിനെ ആമീര്‍ പരിചയപ്പെടുന്നത്. 2005 ല്‍ ഇവര്‍ വിവാഹിതരായി. 2021ല്‍ ആമിര്‍ ആമീറും കിരണും വേര്‍പിരിഞ്ഞു.
STORY HIGHLIGHT: aamir khan dating gauri