Celebrities

ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹാഘോഷ വേദിയിൽ ​ഗാനം ആസ്വദിച്ച് പാടി ധോണിയും സാക്ഷിയും – Dhoni And Sakshi  Singing In Rishabh Pant Sister Marriage

ഋഷഭ് പന്തിന്റെ സഹോദരി സാക്ഷി പന്തിന്റെ വിവാഹ ചടങ്ങിൽ ആസ്വദിച്ച് ധോണിയും ഭാര്യ സാക്ഷിയും. പ്രശസ്ത ബോളിവുഡ് ഗാനമായ ‘തു ജാനേ നാ’ എന്ന ഗാനമാണ് ഇരുവരും ഒന്നിച്ച് ആസ്വദിച്ച് പാടി ആരാധക ശ്രദ്ധ കവർന്നിരിക്കുന്നത്. അതിഥികൾക്കിടയിൽ നിന്ന് പാട്ട് പാടുന്നതും ആസ്വദിക്കുന്നതുമായ വീഡിയോ ഇപ്പോൾ വൈറലാണ്.

പന്തിന്റെ സഹോദരി സാക്ഷി പന്തിന്റെ വിവാഹ ചടങ്ങുകൾ ഉത്തരാഖണ്ഡിലെ മസൂറിയിലായിരുന്നു നടന്നിരുന്നത്. കഴിഞ്ഞ വർഷം ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് വ്യവസായി അങ്കിത് ചൗധരിയുമായി സാക്ഷി പന്തിന്റെ വിവാഹം.

സുരേഷ് റെയ്‌നയും ഋഷഭ് പന്തും ധോണിയും ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങൾ വിവാഹാഘോഷത്തിൽ സൂഫി ഖവാലിയായ ‘ദമാ ദം മസ്ത് ഖലന്ദർ’ എന്ന ഗാനത്തിന് താരങ്ങൾ എല്ലാം ചേർന്ന് നൃത്തം നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

STORY HIGHLIGHT: Dhoni And Sakshi  Singing In Rishabh Pant Sister Marriage