Beauty Tips

സ്ട്രെച്ച് മാർക്കുകളെ ഇല്ലാതാക്കാൻ കറ്റാർവാഴ മാത്രം മതി !

ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന സ്ട്രെച്ച് മാർക്കുകൾ പൂർണമായും ഒഴിവാക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാൽ ഇവ ക്രമേണ ഇല്ലാതെയാക്കാൻ സാധിക്കും. സൗന്ദര്യ സംരക്ഷണത്തിൽ കറ്റാർവാഴയുടെ സ്വാധീനത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ. ചർമത്തെ ഹൈഡ്രേറ്റ് ചെയ്തും മോയ്സ്ചറൈസ് ചെയ്തും സ്ട്രെച്ച് മാർക്കുകളെ ഒരുപരിധിവരെ കുറയ്ക്കാൻ കറ്റാർ വാഴയ്ക്ക് കഴിയും.

വിറ്റാമിനുകൾ, എൻസൈമുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നു തുടങ്ങി നിരവധി ഘടകങ്ങൾ ഈ സസ്യത്തിലുണ്ട്. അതുകൊണ്ടുതന്നെ കറ്റാർവാഴയുടെ ഉപയോഗം ചർമത്തിന് ഏറെ ഗുണകരമാണ്. സ്ട്രെച്ച് മാർക്കുകൾ കുറയ്ക്കാൻ ചില കറ്റാർവാഴ സ്‌ക്രബ്ബുകൾ പരിചയപ്പെടാം.

കറ്റാർവാഴ – റോസ് വാട്ടർ
രണ്ടു ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ കൂടി ചേർക്കണം. രണ്ടു കൂട്ടുകളും ഒരുമിച്ച് ചേർത്തതിന് ശേഷം ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് സ്ട്രെച്ച് മാർക്കുകളിൽ തേച്ചുപിടിപ്പിക്കാം. രാത്രിയിൽ പുരട്ടിയതിനു ശേഷം രാവിലെ കഴുകാം. ദിവസവും ചെയ്യാവുന്നതാണ്.

തൈര് – കറ്റാർവാഴ
ഒരു ടേബിൾ സ്പൂൺ തൈരിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ കൂടി ചേർത്ത് മിക്സ് ചെയ്യണം. സ്ട്രെച്ച് മാർക്കുകൾക്കു മുകളിലായി ഇത് ഒരാവരണം പോലെ പുരട്ടാവുന്നതാണ്. ഒരു തവണ പുരട്ടി ഉണങ്ങിയതിനു ശേഷം വീണ്ടും ചെയ്യാവുന്നതാണ്. പതിനഞ്ചു മിനിട്ടിനു ശേഷം കഴുകി കളയാം. മോയിസ്ചറൈസർ പുരട്ടാൻ മറന്നു പോകരുത്. എല്ലാ ദിവസവും ഇതാവർത്തിക്കാം.

ഗ്ലിസറിൻ – കറ്റാർവാഴ
ഒരു ടീസ്പൂൺ ഗ്ലിസറിനിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ കറ്റാർവാഴയുടെ ജെൽ കൂടി ചേർക്കാം. രണ്ടും നന്നായി മിക്സ് ചെയ്ത് സ്ട്രെച്ച് മാർക്കുകളിൽ മസാജ് ചെയ്യണം. ഒരു രാത്രി വച്ചതിനു ശേഷം കഴുകി കളയാവുന്നതാണ്. ദിവസവും ഇങ്ങനെ ചെയ്യുന്നത് സ്ട്രെച്ച് മാർക്കുകൾ കുറയാൻ സഹായിക്കും.