Movie News

മമ്മൂട്ടി ചിത്രം ഏജന്റ് ഒടിടിയില്‍; പ്രതികരണം ഇങ്ങനെ…| mammootty-agent-ott-response

ചിലര്‍ ട്രോളുമായി എത്തുന്നുണ്ടെങ്കിലും മമ്മൂട്ടി ചിത്രം അത്ര പരിഹസിക്കപ്പെടേണ്ടതല്ലെന്ന് മറു വിഭാഗം വാദിക്കുന്നു

മമ്മൂട്ടി പ്രധാന കഥാപാത്രമായ തെലുങ്ക് ചിത്രമാണ് ഏജന്റ്. അഖില്‍ അക്കിനേനിയായിരുന്നു നായകൻ. 2023ലാണ് ഏജന്റ് പ്രദര്‍ശനത്തിനെത്തുന്നത്. പല കാരണങ്ങളാല്‍ വൈകിയ ഏജന്റ് ഒടിടിയില്‍ എത്തിയിരിക്കുകയാണ്. സോണിലിവിലൂടെയാണ് ഏജന്റ് ഒടിടിയില്‍ എത്തിയത്. സമ്മിശ്രപ്രതികരണമാണ് ഏജന്റിന് ഒടിടിയില്‍ ലഭിക്കുന്നത്. ചിലര്‍ ട്രോളുമായി എത്തുന്നുണ്ടെങ്കിലും മമ്മൂട്ടി ചിത്രം അത്ര പരിഹസിക്കപ്പെടേണ്ടതല്ലെന്ന് മറു വിഭാഗം വാദിക്കുന്നു.

സംവിധാനം സുരേന്ദര്‍ റെഡ്ഡിയാണ്. തിരക്കഥയും സുരേന്ദര്‍ റെഡ്ഡി തന്നെ. ഏജന്റ് ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടി ‘റോ ചീഫ് കേണൽ മേജർ മഹാദേവനാ’യും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖിൽ അക്കിനേനിയും എത്തുന്ന ഏജന്റ് ബിഗ് ബജറ്റിലാണ് ഒരുക്കിയത്. ഡബ്ബിംഗ് തെലുങ്കിലും മമ്മൂട്ടിയാണ് ചെയ്‍തത്. ആക്ഷന് പ്രാധാന്യമുള്ള ഒന്നായിരുന്നു ഏജന്റ്.

ഇനി മമ്മൂട്ടി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്. മമ്മൂട്ടിയുടെ ബസൂക്ക ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് നേരത്തെയുള്ള റിപ്പോര്‍ട്ടുകളിലെ സൂചന. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമായ മമ്മൂട്ടിയുടെ ബസൂക്കയുടെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ റിലീസിന് 30 ദിവസങ്ങള്‍ക്ക് മുന്നോടിയായി പുറത്തുവിട്ടിരുന്നു.

ബസൂക്കയെന്ന പേരില്‍ വരാനിരിക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുക ഡിനോ ഡെന്നിസ് ആണ്. തിരക്കഥയും ഡിനോ ഡെന്നീസാണ് എഴുതുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്‍ക്കുണ്ട്. ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ ഏപ്രില്‍ 10നാണ് ലോകമെങ്ങുമുള്ള തിയറ്ററുകളില്‍ ബസൂക്കയുടെ റിലീസ്.

content highlight: mammootty-agent-ott-response