കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ദിയയും അശ്വിനും തമ്മിലുള്ള വിവാഹം. ലളിതമായ രീതീയിലായിരുന്നു വിവാഹചടങ്ങുകൾ നടത്തിയത്. ദിയയും അശ്വിനും ഒരുമിച്ച് വീഡിയോകൾ ചെയ്തിരുന്ന സമയം തൊട്ട് ഈ കോമ്പോയ്ക്ക് ധാരാളം ആരാധകർ ഉണ്ടായിരുന്നു. ഇവരുടെ വീഡിയോസെല്ലാം വൈറൽ ആവാറുമുണ്ട്. ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണോ എന്ന ചോദ്യങ്ങൾ വന്നത്. വീഡിയോസിലെ പോലെ ജീവിതത്തിലും മനഹോരമായ കോമ്പോ ആയിക്കൂടെ എന്നും ആരാധകർ ചോദിച്ചിരുന്നു, ഇതിന് പിന്നാലെയാണ് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പുറത്ത് വന്നത്. ഇപ്പോഴിതാ ആദ്യ കണ്മണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇരുവരും.
ഗര്‍ഭിണിയായതിന് ശേഷം ആദ്യമായി നടത്തിയ ചടങ്ങിനെ കുറിച്ച് ദിയയും അശ്വിനും മുൻപ് സംസാരിച്ചിരുന്നു. അഞ്ചാം മാസത്തിൽ നടത്തുന്ന ചടങ്ങാണിത്. ചടങ്ങിന്റെ വീഡിയോയുമായാണ് ദിയ ഏറ്റവുമൊടുവിൽ ആരാധകർക്കു മുൻപിൽ എത്തിയിരിക്കുന്നത്.
മടിസാർ സാരിയിൽ അതീവ സുന്ദരിയായി തമിഴ് ബ്രാഹ്മിൺ സ്റ്റൈലിലാണ് അഞ്ചാം മാസത്തെ ചടങ്ങുകൾക്കായി ദിയ എത്തിയത്. സ്വർണ കരയുള്ള മുണ്ടും വേഷ്ടിയും അണിഞ്ഞാണ് അശ്വിൻ എത്തിയത്. ”ദിയ ആദ്യമായി മടിസാര്‍ സാരി ഉടുത്ത് വന്ന ദിവസമാണ്. നല്ല ഭംഗി ഉണ്ടായിരുന്നു. ആദ്യമായിട്ടാണ് ഞാനത് കാണുന്നത്. വിവാഹത്തിന് അങ്ങനെ ചെയ്താലോ എന്നൊരു ആലോചന ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. പക്ഷേ ഭാഗ്യത്തിന് നമുക്ക് അങ്ങനെ ഒരുങ്ങാൻ ഇതുപോലൊരു ഫങ്ഷന്‍ വന്നു. അന്ന് ചെയ്യാത്തതൊക്കെ ഇന്ന് നടത്തി. നമുക്ക് തന്നെ കാണാന്‍ പറ്റാത്തൊരു ലുക്ക് കാണാന്‍ പറ്റി”, അശ്വിൻ പറഞ്ഞു.
ദിയയെ കുറിച്ച് സഹോദരി അഹാനയും അമ്മ സിന്ധു കൃഷ്ണയുമൊക്കെ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ”ആദ്യമായിട്ടാണ് ദിയ അങ്ങനെ ഒരുങ്ങി വരുന്നത്. എന്നാല്‍ പണ്ടേ ഇതൊക്കെ ഇടുന്ന ഒരാളെ പോലെയാണ് അവളെ കണ്ടപ്പോള്‍ തോന്നിയത്. ആ വേഷം അവള്‍ക്ക് നന്നായി ചേരുന്നുണ്ട്. ആ കോസ്റ്റ്യൂമിൽ ദിയയെ കാണാന്‍ നല്ല ഭംഗിയായിരുന്നു”, അഹാന പറഞ്ഞു. ദിയക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കട്ടെ എന്നായിരുന്നു അമ്മ സിന്ധു കൃഷ്‍ണയുടെ ആശംസ.
content highlight: ahana-krishnakumar-says-about-sister-diya-krishnakumar