Movie News

ഒടിയന്‍റെ കഥയുമായി ‘ഒടിയങ്കം’ എത്തുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി – odiyankam movie first look poster out

പ്രണയവും പ്രതികാരവും കൂട്ടി കലർത്തി ദൃശ്യത്തിനും സൗണ്ടിനും പ്രാധാന്യം നൽകിയാണ് ഒടിയങ്കം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്

യൂട്യൂബിൽ ഏറേ ഹിറ്റായ ‘ഒടിയപുരാണം’ എന്ന ഷോർട്ട് ഫിലിം സിനിമയായി എത്തുകയാണ്. ‘ഒടിയപുരാണ’ത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ചിത്രമായി എത്തുന്ന ‘ഒടിയങ്കത്തിലും സഹകരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ, ഗോപിനാഥ്, സോജ, വദന, പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയങ്കം.

ശ്രീ മഹാലക്ഷ്മി എൻ്റർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവ്വഹിക്കുന്നു. ചരിത്ര താളുകളിൽ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയാണ് ‘ഒടിയങ്ക’ത്തിന്റ കഥ തുടങ്ങുന്നത്. പ്രണയവും പ്രതികാരവും കൂട്ടി കലർത്തി ദൃശ്യത്തിനും സൗണ്ടിനും പ്രാധാന്യം നൽകിയാണ് ഒടിയങ്കം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

സംഗീതം റിജോഷ്, എഡിറ്റർ ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി കോഴിക്കോട്, പ്രൊഡക്ഷൻ ഡിസൈനർ ഷെയ്ഖ് അഫ്സൽ, ആർട്ട് ഷൈൻ ചന്ദ്രൻ, മേക്കപ്പ് ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം സുകേഷ് താനൂർ, സ്റ്റിൽസ് ബിജു ഗുരുവായൂർ, ഡിസൈൻ അദിൻ ഒല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവി വാസുദേവ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ഗിരീഷ് കരുവന്തല.

STORY HIGHLIGHT: odiyankam movie first look poster out