Celebrities

സിനിമ തന്നിട്ടുള്ള ഒരുപാട് കാര്യങ്ങളിൽ ഏറ്റവും ചെറിയ കാര്യം മാത്രമാണ് വയലൻസ് ; ലിജോ ജോസ് പെല്ലിശ്ശേരി – lijo jose cinema impact

ഒന്നിനെ നമ്മൾ വിമർശിക്കുമ്പോൾ അത് എന്താണ് നമുക്ക് തന്നിട്ടുള്ളതെന്ന് കൂടി വിലയിരുത്തണം

അനുകമ്പയും, സഹാനുഭൂതിയും, സ്നേഹവും വളർത്തുന്ന കലാപ്രവർത്തനമാണ് ഇന്നത്തെ കാലത്തിന്റെ ആവശ്യം. സിനിമയിലെ വയലൻസും അവയുടെ പ്രത്യാഘാതങ്ങളെപ്പറ്റിയും ഒട്ടേറെ ചർച്ചകളാണ് സമീപ കാലത്തായി ഉയർന്ന് വരുന്നത്. എന്നാൽ ഇപ്പോഴിതാ സിനിമ എന്ന കലാരൂപത്തെ പറ്റി പറയുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.

ഒരുപാട് കാര്യങ്ങൾ നമ്മളിൽ ഉണർത്തിയ കലാരൂപമാണ് സിനിമയെന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നത്. സിനിമയിൽ നിന്ന് എന്താണ് എടുക്കേണ്ടതെന്ന് നമ്മൾ ചിന്തിക്കേണ്ടതാണ്. ഒന്നിനെ നമ്മൾ വിമർശിക്കുമ്പോൾ അത് എന്താണ് നമുക്ക് തന്നിട്ടുള്ളതെന്ന് കൂടി വിലയിരുത്തണം. എല്ലാത്തിനേയും ചേർത്തുവെച്ചിട്ട് നമുക്ക് വിമർശിക്കാം. എനിക്ക് സിനിമ തന്നിട്ടുള്ള ഒരുപാട് കാര്യങ്ങളിൽ ഏറ്റവും ചെറിയ കാര്യം മാത്രമാണ് വയലൻസ്. ഏറ്റവും വലുതാണ് ഇഷ്ടവും സ്നേഹവും പ്രേമവും ഹാസ്യവുമൊക്കെയെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം അനശ്വര തിയേറ്ററിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റി നടത്തുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ സംസാരിക്കുയായിരുന്നു ലിജോ.

STORY HIGHLIGHT: lijo jose cinema impact