Movie News

വന്‍ താരനിരയുമായി എത്തുന്നു ‘ടെസ്റ്റ്’; നയൻതാരയുടെ ക്യാരക്ടര്‍ ടീസര്‍ പുറത്ത് – actor nayanthara test charecter teaser out

ചിത്രം ഏപ്രിൽ 4 ന് പ്രദർശനത്തിനെത്തും

ഏതാണ്ട് ഒരു വര്‍ഷത്തിന് മുന്‍പ് പ്രഖ്യാപനം നടന്ന ചിത്രമാണ് ദ ടെസ്റ്റ്. നയൻതാര നായികയായി എത്തുന്ന ഒരു സ്പോര്‍ട്സ് ഡ്രാമയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ്പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ടെസ്റ്റിലെ നയൻതാരയുടെ ക്യാരക്ടര്‍ ലുക്ക് ടീസര്‍ പുറത്തുവിട്ടു. നയന്‍താരയ്‍ക്കൊപ്പം, മാധവന്‍, സിദ്ധാര്‍ത്ഥ്, മീര ജാസ്മിന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രം ഏപ്രിൽ 4 ന് പ്രദർശനത്തിനെത്തും.

വൈ നോട്ട് പ്രൊഡക്ഷന്‍ മേധാവിയായ നിര്‍മ്മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ടെസ്റ്റ്. ചിത്രത്തിന്‍റെ രചനയും ശശികാന്തിന്റേത് ആണ്. ഗായിക ശക്തിശ്രീ ഗോപാല്‍ ആണ് ചിത്രത്തിന്‍റെ സംഗീതം കൈകാര്യം ചെയ്യുന്നത്. വിരാജ് സിന്‍ഹാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ടിഎസ് സുരേഷാണ് എഡിറ്റര്‍.

വളരെ ഇമോഷണല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. തമിഴ്, കന്നഡ, മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഇറങ്ങുന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെയായിരിക്കും പ്രദർശനത്തിനെത്തുക.

STORY HIGHLIGHT: actor nayanthara test charecter teaser out