ഹോളി ആഘോഷത്തിനായി ഒരേ പാര്‍ട്ടിക്ക് എത്തി തമന്ന ഭാട്ടിയയും വിജയ് വർമ്മയും. ഇപ്പോൾ ഇതാണ് ബോളിവുഡിലെ പാപ്പരാസികളുടെ പ്രധാനവാര്‍ത്ത. തമന്നയും വിജയും തമ്മിലുള്ള വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്ന ഈ സമയത്താണ് ഇരുവരും ഒന്നിച്ച് ഒരേ പാർട്ടിക്ക് എത്തിയത്.
അടുത്തിടെ 2 വർഷത്തിലേറെ നീണ്ട പ്രണയത്തിന് ശേഷം തമന്നയും വിജയും വേർപിരിഞ്ഞതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. വേർപിരിയൽ കിംവദന്തികൾക്കിടയിലാണ് കഴിഞ്ഞ ദിവസം നടി രവീണയുടെ ഠണ്ടന്‍റെ മകൾ റാഷ തദാനി സംഘടിപ്പിച്ച ഹോളി പാര്‍ട്ടിയില്‍ ഇരുവരും എത്തിയത്. ഒരേ പാർട്ടിയിൽ പങ്കെടുത്തെങ്കിലും ഇരുവരും ഒന്നിച്ചായിരുന്നില്ല എത്തിയത്.
വെളുത്ത ക്രോപ്പ് ടോപ്പ്, അതിന് ലാര്‍ജ് വെള്ള ഷര്‍ട്ട് ഷർട്ടും ഒലിവ് പച്ച പാന്‍റ് എന്നിവയാണ് തമന്ന ധരിച്ചിരുന്നത്. പിങ്ക് നിറത്തിലുള്ള ടീ-ഷർട്ടും ബാഗി ഡെനിം ജീൻസും ധരിച്ചാണ് വിജയ് വര്‍മ്മ എത്തിയത്. ഇരുവരുടെയും വേർപിരിയൽ ചർച്ച പുരോഗമിയ്ക്കുന്നുണ്ടെങ്കിലും അവരുടെ ബന്ധത്തിന്റെ അവസ്ഥയെക്കുറിച്ച് ഇരുവരിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
STORY HIGHLIGHT: tamannaah bhatia vijay varma reunite in holi party