മുന്‍പങ്കാളി എലിസബത്ത്, മുന്‍ഭാര്യ അമൃത സുരേഷ്, യൂട്യൂബര്‍ അജു അലക്സ് എന്നിവര്‍ക്കെതിരേ പേലീസില്‍ പരാതി നല്‍കി നടന്‍ ബാല. സാമൂഹിക മാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നാണ് പരാതി. എലിസബത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായാണ് നടന്‍ ബാലയും ഭാര്യ കോകിലയും രംഗത്തെത്തിയിരിക്കുന്നത്. വെബ് സീരീസ് പോലെ എപ്പിസോഡ് എപ്പിസോഡായി അപമാനിച്ചുകൊണ്ടിരിക്കുകയണെന്നായിരുന്നു ബാലയുടെ ആരോപണം. മാധ്യമങ്ങളെ കണ്ട കോകില വിതുമ്പുകയും ചെയ്തു. ഭാര്യ കോകിലയ്‌ക്കൊപ്പം കൊച്ചി സിറ്റി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് ബാല പരാതി നല്‍കിയത്.
യൂട്യൂബര്‍ അജു അലക്‌സുമായി ചേര്‍ന്നാണ്തനിക്കെതിരെ ഈ അപവാദപ്രചാരണം നടത്തുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. അജു അലക്‌സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോണ്‍കോള്‍ വന്നിരുന്നു. അതിന് വഴങ്ങിയില്ല. അതിന് പിന്നാലെ അപവാദപ്രചാരണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
‘ഒരു ചാനലില്‍ സീരീസ് പോലെ ഭര്‍ത്താവിനേയും ഭാര്യയേയും കുറിച്ച് മോശമായി സംസാരിക്കുന്നു. ഒരു രോഗിയാണ് ഞാന്‍. ജീവിതം മുഴുവന്‍ മരുന്ന് കഴിക്കണം. എനിക്ക് മനസമാധാനമായി ജീവിക്കണം. ചത്തുപോയ എനിക്ക് ദൈവം ഒരു ജീവിതം തന്നാല്‍, ആ ജീവന്‍ എടുക്കാനായാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ രണ്ട് പേരും നന്നായി ജീവിക്കുന്നത് ഇഷ്ടമല്ലേ? എനിക്കൊരു കുട്ടി ജനിക്കുന്നത് ആര്‍ക്കും ഇഷ്ടമില്ലേ ? ഞാന്‍ എല്ലാം നഷ്ടപ്പെട്ട ഒരു മനുഷ്യനാണ്. ആ ഞാന്‍ ഒരു പെണ്ണിനെ റേപ്പ് ചെയ്യുമോ? റേപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ എന്ത് കൊണ്ട് പോലീസില്‍ പരാതി നല്‍കിയില്ല.’ ബാല പറഞ്ഞു.
താന്‍ റേപ്പ് ചെയ്യുന്നയാളാണോയെന്നും. ഒന്നര-രണ്ടു വര്‍ഷം ഒരു സ്ത്രീയെ റേപ്പ് ചെയ്യുമോ? ഒരു വട്ടം ചെയ്താലല്ലേ റേപ്പ്? പിന്നേം പിന്നേം ചെയ്താല്‍ അത് എങ്ങനെ റേപ്പാകുമെന്നും ബാല ചോദിച്ചു. അങ്ങനെ ചെയ്തുവെങ്കില്‍ ഡോക്ടറായ എലിസബത്ത് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നും ബാല ചോദിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുന്‍ പങ്കാളി എലിസബത്ത് ബാലയ്ക്ക് എതിരേ ഗുരുതര ആരോപണങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി ഉന്നയിച്ചിരുന്നു. ബാലയും തിരിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ആരോപണങ്ങളായും വിശദീകരണമായും ബാലയുടെ ഭാര്യ കോകില എലിസബത്തിനെതിരേ രംഗത്ത് എത്തിയിരുന്നു. ഇതിന് എലിസബത്ത് മറുപടി നൽകിയതിന് പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു ബാല.
STORY HIGHLIGHT: actor bala and wife kokila