മലയാളം കണ്ട ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ എമ്പുരാന്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടയുണ്ടായ പ്രശ്ങ്ങള്‍ പരിഹരിക്കപ്പെട്ടിരിക്കുകയാണ്. പ്രമുഖ നിര്‍മാതാവായ ഗോകുലം ഗോപാലന്റെ ഇടപെടലാണ് ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വങ്ങള്‍ ദുരീകരിച്ചത്. ഇതോടെ നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ ചിത്രം മാര്‍ച്ച് 27 ന് തന്നെ എത്തും.
എമ്പുരാന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസും തമിഴ് സിനിമയിലെ വമ്പന്‍ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. എന്നാല്‍ റിലീസിന് മുന്നോടിയായി ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുത്തു. ഇരുവർക്കും ഇടയിലുള്ള പ്രശ്നമാണ് ഇപ്പോൾ ഗോകുലം ഗോപാലൻ ഇടപെട്ട് പരിഹരിച്ചിരിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദ് എമ്പുരാൻ തിയറ്ററുകളിലെത്തിക്കും.
‘അവരുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണല്ലോ നമ്മള്‍ ശ്രമിക്കേണ്ടത്. അതുകൊണ്ടാണ് ഇടപെട്ടത്. ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ തര്‍ക്കം തീര്‍ത്തു എന്നാണ് എന്റെ വിശ്വാസം. 27ന് തന്നെ ചിത്രം റിലീസാകും എന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഉടനെ അറിയിക്കുന്നതായിരിക്കും,’ ഗോകുലം ഗോപാലന്‍ പറഞ്ഞു.
STORY HIGHLIGHT: gokulam gopalan about empuraan movie