Malappuram

ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വർണം കവർന്നു; അന്വേഷണം ആരംഭിച്ച്‌ പോലീസ്

മലപ്പുറം ജില്ലയിലെ കാട്ടുങ്ങലിലാണ് സംഭവം

മലപ്പുറം:  സ്വർണാഭരണങ്ങളുമായി പോയ ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വർണം കവർന്നു. മലപ്പുറം ജില്ലയിലെ കാട്ടുങ്ങലിലാണ് സംഭവം. മലപ്പുറം കോട്ടപ്പടിയിലെ ക്രൗൺ ജ്വല്ലേഴ്സിൽ നിന്ന് സ്വർണ്ണാഭരണങ്ങളുമായി പോവുകയായിരുന്ന ജീവനക്കാരെ ആക്രമിച്ച് 600 ഗ്രാം സ്വർണമാണ് കവർന്നത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ സംഘം ആക്രമിച്ച് സ്വർണം തട്ടിയെടുത്തെന്ന് പരാതി.  തിരൂർക്കാട് സ്വദേശി ശിവേഷ് ,ചാപ്പനങ്ങടി സ്വദേശി സുകുമാരൻ എന്നിവരെയാണ് ആക്രമിച്ചത്. രാത്രി 7 മണിയോടെയാണ് സംഭവം. മഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി.

content highlight : gold-stolen-from-bike-riders-at-malappuram

Latest News