Celebrities

എന്റെ ഭര്‍ത്താവിനൊപ്പം ഞാന്‍ നടക്കുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നം!! പൊട്ടിത്തെറിച്ച് ലേഖ ശ്രീകുമാര്‍ | Lekha Sreekumar

കമന്റുകളോട് മൗനം പാലിക്കില്ല എന്ന് വീണ മുകുന്ദന് നല്‍കിയ അഭിമുഖത്തില്‍ ലേഖ എംജി ശ്രീകുമാര്‍ വ്യക്തമാക്കി

എംജി ശ്രീകുമാറുമായുള്ള വിവാഹം കഴിഞ്ഞ് നാല് പതിറ്റാണ്ടുകള്‍ പിന്നിട്ടുവെങ്കിലും, ഇരുവരുടെയും പ്രണയ ജീവിതത്തെ വിമര്‍ശിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഇനിയും അത്തരം കമന്റുകളോട് മൗനം പാലിക്കില്ല എന്ന് വീണ മുകുന്ദന് നല്‍കിയ അഭിമുഖത്തില്‍ ലേഖ എംജി ശ്രീകുമാര്‍ വ്യക്തമാക്കി.

മറ്റൊരുത്തനെ ചതിച്ച് ഇവനൊപ്പം വന്നവരല്ലേ എന്ന് ഇപ്പോഴും ചോദിക്കുന്നവരുണ്ട്. എന്താണ് നമ്മുടെ കല്യാണത്തിന് മാത്രം ഇത്രയും പ്രസക്തി എന്നെനിക്കറിയില്ല. ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതൊന്നും അല്ല ഞങ്ങള്‍. അതിന് പറ്റിയ ചെറിയ പ്രായവും ആയിരുന്നില്ല. രണ്ട് പേരും അന്ന് വെല്‍ സെറ്റില്‍ഡ് ആയിരുന്നു. എനിക്ക് മനസ്സിലാവാത്തത് ദൈവത്തെ അല്ലാതെ ഇനി ആരെയാണ് നമ്മള്‍ ഭയപ്പെടേണ്ടത് എന്നാണ്. ഞങ്ങള്‍ക്ക് ഇത്രയും പ്രായമായി, എന്റെ മകളുടെ കല്യാണം കഴിഞ്ഞു, ജീവിതത്തില്‍ എല്ലാം സെറ്റില്‍ഡ് ആണ്, ഇനി ആരെയും ഭയപ്പെടേണ്ടതില്ല. നമ്മള്‍ നമ്മുടെ ജോലി ചെയ്ത് മുന്നോട്ടു പോകുക എന്ന് പറഞ്ഞുകൊണ്ടാണ് ലേഖ സംസാരിച്ചു.

ഇനിയും കമന്റുകള്‍ എന്നെയും ശ്രീയേയും വേദനിപ്പിക്കാന്‍ കഴിയില്ല. നാല്‍പത് വര്‍ഷത്തോളമായി ഞങ്ങള്‍ ഒന്നിച്ച് ജീവിക്കുന്നു, ഇത്രയും കാലം എല്ലാം നേരിട്ടു. ഇനി അതിന്റെ ആവശ്യമില്ല. ഇനി മുതല്‍ ഞാന്‍ പ്രതികരിക്കും, മദ്രാസില്‍ നിന്നുള്ള ഒരു സ്ത്രീ ഞങ്ങള്‍ക്കെതിരെ വളരെ മോശമായി എഴുതിയിരുന്നു. അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുത്തു. അവര്‍ മാപ്പ് പറഞ്ഞു. ഇനിയാര് ഞങ്ങളെ കുറിച്ച് മോശമായിട്ട് എഴുതിയാലും അത് ചെയ്യും.

2025 ലെ എന്റെ തീരുമാനം അതാണ്. ഇത്രയും കാലം വളരെ ഇന്‍ട്രോവേര്‍ട്ട് ആയിരുന്നു. പക്ഷേ ഇനിയങ്ങനെയല്ല. കമന്റ്‌സ് നോക്കാറൊന്നും ഇല്ല. ചിലര്‍ ഓരോന്ന് എഴുതുകയും വീഡിയോ ചെയ്യുകയുമൊക്കെ ചെയ്യുന്നത് എനിക്ക് പലരും അയച്ചു തരും. തിരവനന്തപുരത്ത് നിന്നുള്ള ഒരു സ്ത്രീ വളരെ മോശമായിട്ടുള്ള കമന്റ്‌സ് ആണ് എനിക്ക് എപ്പോഴും ഇടാറുള്ളത്.

പിന്നെ കൊല്ലത്ത് നിന്നുള്ള ഒരു സ്ത്രീയും. ഈ രണ്ട് വ്യക്തികളോടുമായി പറയുകയാണ്, ദയവായി എന്റെയോ എന്റെ ഭര്‍ത്താവിന്റെയോ ഫോട്ടോസ് കാണുകയോ ചെയ്ത് നല്ലതും പറയേണ്ട, ചീത്തയും പറയേണ്ട. ഇനി എന്നെ കുറിച്ച് മോശമായി പറഞ്ഞാല്‍ ഞാന്‍ നിയമപരമായി നേരിടും. ഇനിയും എനിക്ക് കേട്ടിരിക്കേണ്ട കാര്യമില്ല- താരം പറഞ്ഞു

content highlight:  Lekha Sreekumar