Celebrities

അർധരാത്രി ബെഡ്‌റൂമിൽ ഒരാളെ വിളിച്ചുകയറ്റി ബാല; തെളിവുമായി എലിസബത്ത്, ശബ്ദരേഖ പുറത്ത് | elizabeth-udayan-relases-audio-record

ബാല ബെഡ്റൂമിലേക്ക് കയറ്റിയ ആളോട് എലിസബത്ത് എതിർപ്പ് പ്രകടിപ്പിക്കുന്നത് ശബ്ദരേഖയിൽ കേൾക്കാം

ബാല തനിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ തന്റെ ആരോപണങ്ങളുടെ തെളിവ് പുറത്ത് വിട്ട് എലിസബത്ത് ഉദയൻ. ബാല ബെഡ്റൂമിലേക്ക് മറ്റൊരാളെ ക്ഷണിച്ചെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് എലിസബത്ത് പുറത്ത് വിട്ടത്. ബാല ബെഡ്റൂമിലേക്ക് കയറ്റിയ ആളോട് എലിസബത്ത് എതിർപ്പ് പ്രകടിപ്പിക്കുന്നത് ശബ്ദരേഖയിൽ കേൾക്കാം.

ചേട്ടാ, ഒന്നരയ്ക്ക് ബെ‍ഡ്റൂമിൽ കയറുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒന്നരയാണിപ്പോൾ സമയം എന്ന് എലിസബത്ത് പറയുമ്പോൾ നീ പുറത്ത് പൊയ്ക്കോ എന്ന് ബാല തിരിച്ച് പറയുന്നുണ്ട്. എനിക്ക് പുറത്ത് പോകാൻ പറ്റില്ല, രാവിലെയാണിപ്പോൾ സമയം, ബാക്കിയുള്ളവർക്ക് കിടക്കേണ്ടേ എന്ന് എലിസബത്ത് ചോദിക്കുന്നു. എന്റെ വീടാണിതെന്ന് ബാല പറയുമ്പോൾ നിങ്ങൾ കല്യാണം കഴിച്ചിട്ട് വന്നയാളാണ് ഞാൻ, വലിഞ്ഞ് കയറി വന്നതല്ലെന്ന് എലിബസത്ത് മറുപടി നൽകുന്നു. ശരിയെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ബാലയുടെ ശബ്ദ​മാണ് പിന്നീട് കേൾക്കുന്നത്.

ഞാൻ പാതി വസ്ത്രം ധരിച്ചിരിക്കെ ഞങ്ങളുടെ ബെഡ്റൂമിലേക്ക് മറ്റൊരാൾ വന്നപ്പോഴുള്ള വോയിസ് റെക്കോഡ് എന്നാണ് വീഡിയോക്ക് എലിസബത്ത് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ബാലയ്ക്കെതിരെ നേരത്തെ ലെെം​ഗിക പീഡനാരോപണം എലിസബത്ത് ഉന്നയിച്ചിരുന്നു. പ്രായമായ സ്ത്രീകളെ ബെഡ്റൂമിൽ വിളിച്ച് കയറ്റും, കാര്യം ചോദിച്ചാൽ അമ്മയെ പോലെയാണ് ചേച്ചിയെ പോലെയാണ് എന്നൊക്കെ പറയുമായിരുന്നെന്നും എലിസബത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

എലിസബത്തിനെതിരെ പരാതി നൽകിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ വെെകാരികമായാണ് ബാലയും കോകിലയും സംസാരിച്ചത്. ആരോപണങ്ങൾ തെറ്റാണെന്നും തന്റെ സമാധാന ജീവിതം തകർക്കാനാണ് ശ്രമമെന്നും ബാല വാദിച്ചു. താൻ റേപ്പ് ചെയ്യുമെന്ന് പോലും പറഞ്ഞു. അമ്മയുടെ പ്രായത്തിലുള്ളവരോട് എനിക്ക് ലെെം​ഗിക താൽപര്യമുണ്ടെന്ന് പറഞ്ഞു. ഇങ്ങനെ ഒരു ഡോക്ടർ സംസാരിക്കുമോ എന്നായിരുന്നു ബാലയുടെ ചോദ്യം. വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ വരുന്നത്. മനസ് നൊന്ത് ഒരു കാര്യം ചോദിക്കട്ടെ. ഞാൻ റേപ്പ് ചെയ്യുന്ന ആളാണോ. ഒരു സ്ത്രീയെ ഒരാൾ ഒന്നര വർഷം റേപ്പ് ചെയ്ത് കൊണ്ടിരിക്കുമോയെന്നും ബാല ചോദിച്ചു.

വളരെ മോശം ആരോപണമാണ് എലിസബത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് പറഞ്ഞ് കോകില സോഷ്യൽ മീഡിയയിൽ പലരും അധിക്ഷേപിക്കുന്നെന്നും പറഞ്ഞു. ഇതിന് പിന്നീലെയാണ് എലിസബത്ത് ശബ്ദരേഖ പുറത്ത് വിട്ടിരിക്കുന്നത്. ബാലയ്ക്കെതിരെ എന്ത് വന്നാലും മുന്നോട്ട് പോകുമെന്നാണ് എലിസബത്ത് പറയുന്നത്. തന്റെ ആരോപണങ്ങൾക്ക് തെളിവുകളുണ്ടെന്നും ആവശ്യം വന്നാൽ ഇവ പുറത്ത് വിടുമെന്നും എലിസബത്ത് നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം എലിസബത്തിനെതിരെ കോകില സംസാരിച്ചിരുന്നു. എലിസബത്തിന് മറ്റൊരു ഭർത്താവുണ്ടായിരുന്നെന്നും മാനസിക രോ​ഗത്തിന് മരുന്ന് കഴിക്കുന്ന ആളാണ് എലിസബത്തെന്നും കോകില ആരോപിച്ചു. ഇതോടെ എലിസബത്ത് പ്രതികരിച്ചു. മൂന്നാഴ്ച മാത്രം നീണ്ട് നിന്ന വിവാഹ ബന്ധമായിരുന്നു അതെന്നാണ് എലിസബത്ത് വ്യക്തമാക്കിയത്. ‌ ബാലയും എലിസബത്തും തമ്മിലുള്ള വിവാ​ഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല.

എന്നാൽ വിവാഹാഘോഷം നടന്നിരുന്നു. കരൾ രോ​ഗം മൂർച്ഛിച്ച് ആശുപത്രിയിലായ സമയത്ത് എലിസബത്തായിരുന്നു ബാലയ്ക്കൊപ്പമുണ്ടായിരുന്നത്. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷം ഇരുവരെയും ഒരുമിച്ച് കാണാതായി. ബാല ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സത്യങ്ങൾ തുറന്ന് പറയാതിരുന്നതെന്നും കടുത്ത ഉപദ്രവം തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം എലിസബത്ത് വെളിപ്പെടുത്തി.

content highlight: elizabeth-udayan-relases-audio-record