‘ദസറ’യ്ക്കു ശേഷം തെലുങ്ക് സംവിധായകൻ ശ്രീകാന്ത് ഒഡേലയും ടോളിവുഡില്‍ നിന്ന് നാനിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ദ പാരഡൈസ്. ഒരു പോരാളിയുടെ വേഷത്തിൽ സിക്സ് പായ്ക്ക് ഗെറ്റപ്പിലാണ് നാനി ഈ ചിത്രത്തിലെത്തുന്നത്. ശ്രീലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ചിത്രത്തിന്‍റെ അനൗണ്‍സ്മെന്‍റ് ടീസര്‍ ദൃശ്യങ്ങള്‍ മാര്‍ച്ച് 4ന് പുറത്തുവിട്ടിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ജെഴ്സി, ഗ്യാങ്‌ലീഡർ എന്നീ സിനിമകൾക്കു ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. തെലുങ്ക് സിനിമയിലെ വെറ്ററന്‍ ആക്ടര്‍ മോഹന്‍ ബാബു ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തും എന്നാണ് വിവരം. മരന്‍ വിഷ്ണു മഞ്ചു നിര്‍മ്മിക്കുന്ന കണ്ണപ്പയിലാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുന്നത്.
ഇന്നുവരെയുള്ള തന്റെ കരിയറിലെ ഏറ്റവും തീവ്രമായുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനായി വലിയ പരിവർത്തനമാണ് ചിത്രത്തിനായി നാനി നടത്തിയിരിക്കുന്നത്. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നസുധാകർ ചെറുകുരിയാണ് നിർമാണം. ജി.കെ. വിഷ്ണുവാണ് ഛായാഗ്രഹണം. എഡിറ്റിങ് നവീൻ നൂലി.
STORY HIGHLIGHT: the paradise movie update