Beauty Tips

10 മിനുട്ടിൽ റോസ് വാട്ടർ വീട്ടിൽ തയാറാക്കാം | rose-water-making-at-home

ഇതളുകള്‍ മാറ്റിയശേഷം ദ്രാവകം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റാം

സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് റോസ് വാട്ടർ. ഒട്ടുമിക്ക ഫെയ്‌സ്പായ്ക്കുകളും റോസ് വാട്ടറിൽ മിക്സ് ചെയ്താണ് മുഖത്ത് പുരട്ടുന്നത്. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റാനും റോസ് വാട്ടർ ഉപയോഗിക്കാം. മുഖത്തിന്റെ ഫ്രഷ്നസും മൃദുത്വവും വീണ്ടെടുക്കാനും റോസ് വാട്ടർ വളരെ നല്ലതാണ്.

 

റോസ് വാട്ടർ വീട്ടിൽ തയാറാക്കാം

ജൈവ കൃഷിരീതിയിൽ വീട്ടില്‍ നട്ടു വളർത്തുന്ന ചെടിയിൽ നിന്ന് മൂന്നു റോസാപ്പൂക്കൾ എടുക്കുക. ഇതിന്റെ ഇതളുകൾ വേർപ്പെടുത്തിയെടുത്ത് നന്നായി കഴുകിയെടുക്കുക. ഇതളുകൾ ഒരു സ്റ്റീൽ പാത്രത്തിലിട്ട് ഇതളുകൾക്ക് ആനുപാതികമായ അളവിൽ വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് 10 മിനിറ്റ് നന്നായി ചൂടാക്കുക.

തിളച്ചു കഴിയുമ്പോൾ റോസ് നിറത്തിലുള്ള ദ്രാവകം ലഭിക്കും. ഇത് ചൂടാറാൻ അനുവദിക്കുക. ഇതളുകള്‍ മാറ്റിയശേഷം ദ്രാവകം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റാം. ബാക്കിയുള്ളത് മറ്റൊരു പ്ലാസ്റ്റിക് ബോട്ടിലിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.

content highlight: rose-water-making-at-home